IndiaKeralaLatest

രണ്ടര വയസുകാരന്‍ കിണറ്റില്‍ വീണ്​ മരിച്ചു

“Manju”

 

ആലപ്പുഴ: വീട്ടുമുറ്റത്ത്​ കളിക്കുകയായിരുന്ന രണ്ടര വയസുകാരന്‍ കിണറ്റില്‍ വീണ്​ മരിച്ചു. ആലപ്പുഴ സിവ്യൂ വാര്‍ഡില്‍ പള്ളിപ്പുരയിടത്തില്‍ സഫീദ്​ -അനീസ ദമ്പതികളുടെ മകന്‍ അഹ്​യാനാണ്​ മരിച്ചത്.
ഖലാസി തൊഴിലാളിയായ സഫീദിന്​ പ്രഭാത ഭക്ഷണം നല്‍കുമ്പോള്‍ കുഞ്ഞ്​ വീട്ടുമുറ്റത്ത്​ കളിക്കുകയായിരുന്നു.
അല്‍പനേരത്തിന്​ ശേഷം പുറത്തിറങ്ങിയ അനീസ കുട്ടിയെ തെരഞ്ഞെങ്കിലും കണ്ടില്ല. തുടര്‍ന്ന്​ നടത്തിയ തെരച്ചിലില്‍ കുഞ്ഞ്​ ​ കിണറ്റില്‍ വീണതായി കണ്ടെത്തി.കുഞ്ഞിനെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ ​പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related Articles

Back to top button