KeralaLatest

ജീവിത വിജയത്തിന് അടുക്കും ചിട്ടയും പ്രധാനം – ഡോ. അലക്സാണ്ടർ ജേക്കബ് ഐ.പി.എസ്.

“Manju”

 

പോത്തൻകോട് : ജീവിത വിജയത്തിന് അടുക്കും ചിട്ടയും അനിവാര്യമാണെന്നും വിദ്യാഭ്യാസകാലത്ത് സമ്പാദിക്കുന്ന വിജ്ഞാനവും സൗഹൃദവും ജീവിതാന്ത്യവരെ മധുരിക്കുന്ന ഓർമ്മകളായിരിക്കുമെന്നും അതിനാൽ കുട്ടിക്കാലത്ത് സ്വായത്തമാക്കുന്ന ജീവിതമൂല്യങ്ങൾ ജീവിത പന്ഥാവിനെ സ്വീധീനിക്കുമെന്നും മുൻ ഡി.ജി.പി. ഡോ.അലക്സാണ്ടർ ജേക്കബ് ഐ.പി.എസ്. ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കന്ററി സ്കൂളിൽ കുട്ടികൾക്കും അധ്യാപകർക്കുമായി സംഘടിപ്പിച്ച മോട്ടിവേഷൻ പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ ജീവിതാന്ത്യം വരെ ഓരോ മനുഷ്യനും വിദ്യാർത്ഥിയായിരിക്കും, ഇക്കാലത്ത് നമ്മൾ പ്രാക്ടിക്കൽ പഠനമാണ് നടത്തുന്നത്. ഓരോ ജീവിതാനുഭവവും ഓരോ അധ്യായങ്ങളാണ്., പക്ഷെ കൗമാരകാലത്ത് നയിക്കുന്ന ജീവിതം പറന്നു നടക്കുന്ന പക്ഷികൾക്ക് സമാനമാണ്. ഇക്കാലത്ത് വന്നുചേരാവുന്ന പ്രശ്നങ്ങളെക്കുറിച്ചും അതിനെ അതിജീവിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം സൂചിപ്പിച്ചു. ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ജനനി കൃപ ജ്ഞാനതപസ്വിനി, ഹയർ സെക്കന്ററി സ്കൂൾ വൈസ് പ്രിൻസിപ്പൽ സ്മിജേഷ് എസ്. എം., എജ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ് സീനിയർ മാനേജേർ സജീവൻ ഇ എന്നിവർ സംബന്ധിച്ചു.

Related Articles

Back to top button