InternationalLatest

ആഡംബര ഹോട്ടല്‍ പൊട്ടിത്തെറിച്ച് ; 18 മരണം

“Manju”

ക്യൂബയില്‍ ആഡംബര ഹോട്ടല്‍ പൊട്ടിത്തെറിച്ച്‌ ഗര്‍ഭിണിയും കുട്ടിയും ഉള്‍പ്പെടെ 18 പേര്‍ മരിച്ചു. ക്യൂബയിലെ ഹവാനയിലാണ് അപകടമുണ്ടായത്. ഹോട്ടലിലേക്ക് കൊണ്ടുവന്ന പ്രകൃതിവാതകം ചോര്‍ന്ന് സ്‌ഫോടനമുണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഹവാനയിലെ സരടോഗ ഹോട്ടലിലാണ് സ്‌ഫോടനമുണ്ടായത്. 96 മുറികളുള്ള ആഡംബര ഹോട്ടലാണിത്. ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. വെള്ളിയാഴ്ചയായിരുന്നു അപകടമുണ്ടായത്. അതേസമയം സ്‌ഫോടനമുണ്ടായത് ബോംബാക്രമണം മൂലമല്ലെന്നും നിര്‍ഭാഗ്യകരമായ അപകടം മാത്രമാണെന്നും ക്യൂബന്‍ പ്രസിഡന്റ് മിഗ്വേല്‍ ദിയാസ്കാനല്‍ വ്യക്തമാക്കി.

Related Articles

Back to top button