KeralaLatest

കേരള ബാങ്കിലെ പണയ സ്വര്‍ണ മോഷണം; മുന്‍ ഏരിയ മാനേജര്‍ അറസ്റ്റില്‍

“Manju”

ആലപ്പുഴ: കേരള ബാങ്കിലെ പണയസ്വര്‍ണം മോഷണ കേസില്‍ മുന്‍ ഏരിയ മാനേജര്‍ മീര മാത്യു അറസ്റ്റില്‍. പട്ടണക്കാട് പോലീസാണ് ചേര്‍ത്തല തോട്ടുങ്കര വീട്ടില്‍ മീര മാത്യുവിനെ (43) അറസ്റ്റ് ചെയ്തത്. കേസ് എടുത്ത് 9 മാസങ്ങള്‍ക്ക് ശേഷമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കേരള ബാങ്കിന്റെ ചേര്‍ത്തല, പട്ടണക്കാട്, അര്‍ത്തുങ്കല്‍ ശാഖകളില്‍ നിന്നാണ് 336 ഗ്രാം പണയ സ്വര്‍ണം മോഷണം പോയത്. 2022 മെയ് മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവിലാണ് സ്വര്‍ണ്ണം നഷ്ടപ്പെട്ടത്. പണയ സ്വര്‍ണ്ണം സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി പരിശോധിക്കുന്നതിന് ചുമതലയുള്ള ഉദ്യോഗസ്ഥയായിരുന്നു മീര. പരിശോധനയ്ക്കിടെ തന്ത്രപരമായാണ് ഇവര്‍ സ്വര്‍ണം മാറ്റിയത്.

ശാഖകളിലെ മാനേജര്‍മാര്‍ നല്‍കിയ പരാതിയിലാണ് മീരാ മാത്യുവിനെ പ്രതിയാക്കി പോലീസ് കേസെടുത്തത്. ചേര്‍ത്തല സ്റ്റേഷനില്‍ രണ്ടും, പട്ടണക്കാട്, ആര്‍ത്തുങ്കല്‍ സ്റ്റേഷനുകളില്‍ ഓരോന്നും വീതമാണ് കേസെടുത്തിരിക്കുന്നത്.

മോഷണവിവരം പുറത്തു വന്നതിനെ തുടര്‍ന്ന് 2023 ജൂണ്‍ ഏഴിന് മീരാ മാത്യുവിനെ കേരള ബാങ്ക് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്നാണ് ശാഖകളില്‍ നിന്ന് പോലീസില്‍ പരാതി നല്‍കിയത്. 12 പോലീസ് മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു.

 

Related Articles

Back to top button