LatestThiruvananthapuram

തലസ്ഥാനത്ത് ചലച്ചിത്രമേള, ആദ്യദിനത്തില്‍ വൻ തിരക്ക്

“Manju”

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേള തുടങ്ങിയ ആദ്യനാൾതന്നെ കാണികളാൽ നിറഞ്ഞ് തിയേറ്ററുകളും വേദിയും. പ്രധാന വേദിയായ ടാഗോർ തിയേറ്ററും പരിസരവും രാവിലെ മുതൽതന്നെ മേളയുടെ ആവേശത്തിലേക്കുയർന്നു. ഇത്തവണ 13000-ലേറെ പ്രതിനിധികളാണ് മേളയ്ക്കെത്തുന്നത്. മേളയിലെ റെക്കോഡാണിത്. ടാഗോർ തിയേറ്ററിൽ രാവിലെ പ്രദർശിപ്പിച്ച റിമെയിൻസ് ഓഫ് ദ വിൻഡ്കാണാനുള്ള വരി ടാഗോറിന്റെ പ്രധാന കവാടംവരെ നീണ്ടു. മണിക്കൂറുകൾക്കു മുൻപേ ഈ സിനിമയ്ക്കായി കാണികൾ വരിയിൽ സ്ഥാനം പിടിച്ചിരുന്നു.

മറ്റു ജില്ലകളിലുള്ളവരും ഇത്തവണ ആദ്യദിനംതന്നെ തലസ്ഥാനത്തെത്തി. കൂടുതൽപേർ എത്തുന്നതോടെ ശനിയാഴ്ചയോടെ നഗരം സിനിമാ പ്രേമികളാൽ നിറയും. പ്രതിനിധികൾക്കു പുറമേ 3000 വിദ്യാർഥികളും 200 ചലച്ചിത്ര പ്രവർത്തകരും മേളയിലുണ്ട്. വിവിധ വിഭാഗങ്ങളിലായി 186 സിനിമകളാണ് മേളയിലുള്ളത്. രാജ്യന്തര മേളയിലെ താരമായിരുന്ന അന്തരിച്ച കൊറിയൻ സംവിധായകൻ കിം കി ഡുക്കിന്റെ അവസാന ചിത്രവും പ്രദർശിപ്പിക്കുന്നുണ്ട്.

ആദ്യ ദിനത്തിൽ ബുക്കിങ്‌ ഇല്ലാതെതന്നെ സിനിമകൾ കാണാമായിരുന്നു. ഉച്ചവരെമാത്രമേ സിനിമാ പ്രദർശനം ഉണ്ടായിരുന്നുള്ളൂ. ഉദ്ഘാടനച്ചടങ്ങ് മുഖ്യമന്ത്രിയുടെ സൗകര്യാർഥം നാലുമണിയിലേക്ക് മാറ്റിയിട്ടും നിശാഗന്ധിയിൽ സിനിമാ പ്രേമികൾ തിങ്ങിനിറഞ്ഞു.

നഗരത്തില 14 തിയേറ്ററുകളിലായി നടക്കുന്ന മേള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ റസിഡന്റ് പിയാനിസ്റ്റ് ജോണി ബസ്റ്റ് ആയിരുന്നു മുഖ്യാതിഥി. ഉദ്ഘാടനച്ചടങ്ങിനു പിന്നാലെ പുർബയൻ ചാറ്റർജിയുടെ സിത്താർ സംഗീത വിരുന്ന് അരങ്ങേറി. തുടർന്ന് ബെൽജിയംഫ്രാൻസ് എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമായ ടോറി ആൻഡ് ലോകിതഉദ്ഘാടനചിത്രമായി പ്രദർശിപ്പിച്ചു. ഈ സിനിമയുടെ ഇന്ത്യയിലെ ആദ്യ പ്രദർശനമായിരുന്നു ഇത്.


Related Articles

Back to top button