IndiaLatest

ബഹിരാകാശ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന പദ്ധതിയില്‍ ചേര്‍ന്ന് ഐ.എസ്.ആര്‍.ഒ

“Manju”

പ്രവര്‍ത്തനരഹിതമായ ഉപഗ്രഹങ്ങളും ഉപേക്ഷിക്കപ്പെട്ട റോക്കറ്റുകളുടെ ഭാഗങ്ങളും ഉള്‍പ്പെടെ ഭൂമിയുടെ ഭ്രമണപഥത്തില്‍ വര്‍ദ്ധിച്ചുവരുന്ന ബഹിരാകാശ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന പദ്ധതിയില്‍ ഭാഗമായി ഐഎസ്‌ആര്‍ഒ.

ആഗോളതലത്തില്‍ പദ്ധതിക്ക് നേതൃത്വം നല്‍കുന്ന ഇന്‍റര്‍ ഏജന്‍സി സ്പേസ് ഡെബിസ് കോര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ (ഐഎഡിസി) സജീവ അംഗമാണ് ഇന്ത്യ. ഐക്യരാഷ്ട്രസഭയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ഭ്രമണപഥ ശുചീകരണം നടത്തുന്നത്.

ബഹിരാകാശ പ്രവര്‍ത്തനങ്ങള്‍ സുരക്ഷിതമായും സുസ്ഥിരമായും നടക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ക്കാണ് മുന്‍ഗണനയെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ലോക്സഭയില്‍ പറഞ്ഞു. ബഹിരാകാശത്തെ അപകടങ്ങളില്‍ നിന്ന് ഇന്ത്യന്‍ ഉപകരണങ്ങളെ സംരക്ഷിക്കുന്നതിനും അനുബന്ധ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനും ഒരു സംവിധാനം പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button