AlappuzhaKeralaLatest

സിവിൽസർവീസ് പരീക്ഷയിൽ മാവേലിക്കരക്ക് റാങ്ക് തിളക്കം

“Manju”

മാവേലിക്കര: സിവിൽസർവീസ് പരീക്ഷയിൽ 346ാം റാങ്ക് മാവേലിക്കര മാങ്കാംകുഴി സ്വദേശി ഗോപു.ആർ.ഉണ്ണിത്താന്. നാലാമത്തെ ശ്രമത്തിലാണ് സിവിൽ സർവീസ് നേടിയത്. ജൂലൈ 21ന് ഡൽഹിയിൽ നടന്ന അഭിമുഖത്തിന് ശേഷം 23ന് നാട്ടിലെത്തിയ ഗോപു നിലവിൽ ക്വാറന്റയിനിലാണ്.

മാവേലിക്കര ബിഷപ്മൂർ വിദ്യാപീഠത്തിൽ പ്ലസ് ടു പഠനം. തിരുവനന്തപുരം സി.ഇ.ടിയിലും ബാംഗ്ലൂർ ഐ.ഐ.എസിലും നിന്ന് ബിടെക്കും എംടെക്കും കഴിഞ്ഞ ശേഷമാണ് സിവിൽ സർവീസിന് ശ്രമിച്ചത്. പൊതുഭരണത്തോടുള്ള താത്പര്യം കൊണ്ടാണ് ഈ വിഷയം ഓപ്ഷണലായി എടുത്തത്. തിരുവനന്തപുരം സിവിൽ സർവീസ് അക്കാദമിയിലായിരുന്നു പ്രിലിമിനറി പഠനം.

മാങ്കാംകുഴി പുതിയവീട്ടിൽ തെക്കേതിൽ റിട്ട.കെ.എസ്.ഇ.ബി അക്കൗണ്ട് ഓഫീസർ രവീന്ദ്രൻ ഉണ്ണിത്താന്റെയും മാവേലിക്കര ചെറുകോൽ പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാസ്റ്റർ സുഷമ ദേവിയുടേയും മകനാണ് ഗോപു. സഹോദരൻ: ദീപു.ആർ ഉണ്ണിത്താൻ.

Related Articles

Back to top button