IndiaLatest

പഴയ വാഹനങ്ങളുടെ ഘടകങ്ങള്‍ പുനരുപയോഗിക്കരുത് ; കേന്ദ്രസര്‍ക്കാര്‍

“Manju”

ഡല്‍ഹി ; പഴയ വാഹനങ്ങളുടെ എന്‍ജിനും ഷാസിയും അടക്കമുള്ള ഘടകങ്ങളുടെ പുനരുപയോഗത്തിന് വിലക്കേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ഇത്തരത്തില്‍ വേര്‍തിരിക്കുന്ന വാഹനഘടകങ്ങള്‍ പരിസ്ഥിതി മലിനീകരണമുണ്ടാകാത്ത രീതിയില്‍ പുനഃചംക്രമണം ചെയ്യണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

പഴയ വാഹന ഘടകങ്ങളുടെ പുനരുപയോഗം ആവശ്യമെങ്കില്‍ ഭാവിയില്‍ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുമെന്നും കേന്ദ്രഉപരിതലമന്ത്രാലയം ഇറക്കിയ പുതിയ വ്യവസ്ഥകളില്‍ നിര്‍ദ്ദേശിക്കുന്നു. വാഹനനിര്‍മാതാക്കളുടെ പരീക്ഷണവാഹനങ്ങള്‍ ഉപയോഗത്തിന് ശേഷവും നിര്‍മാണാനുമതി ലഭിക്കാത്ത വാഹനങ്ങളും പൊളിക്കല്‍ കേന്ദ്രങ്ങള്‍ക്ക് കൈമാറണം. ഇവയുടെ ഘടകങ്ങള്‍ നിര്‍ബന്ധമായും പുനഃചംക്രമണം ചെയ്യണം. ഇവയുടെ ഭാഗങ്ങള്‍ പുതിയ വാഹനങ്ങളില്‍ ഘടിപ്പിക്കുന്നതും തടയും. വില്പനയ്ക്ക് എത്തിക്കുന്നതിനിടെ അപകടത്തില്‍പ്പെടുന്ന വാഹനങ്ങളും ഇത്തരത്തില്‍ പൊളിക്കണം.

പഴയവാഹനങ്ങള്‍ പൊളിക്കാനുള്ള നയം കഴിഞ്ഞ കേന്ദ്രബജറ്റിലാണ് പ്രഖ്യാപിച്ചത്. ഇത് നടപ്പാക്കാന്‍ വെഹിക്കിള്‍ ടെസ്റ്റിങ്, സ്‌ക്രാപ്പിങ് കേന്ദ്രങ്ങള്‍ സജ്ജീകരിക്കാനുള്ള നിയമനിര്‍മാണം വ്യാപകമായി പുരോഗമിക്കുകയാണ്. അതെ സമയം പൊളിക്കല്‍ നയം നടപ്പാക്കുന്നതോടെ ഈ മേഖലയിലെ ചെറുകിടക്കാരുടെ നിലനില്‍പ്പിന് സമ്മര്‍ദമേറും. കുറഞ്ഞത് രണ്ടുകോടി രൂപയെങ്കിലും നിക്ഷേപിച്ചാലേ അംഗീകൃത പൊളിക്കല്‍ കേന്ദ്രങ്ങള്‍ തുടങ്ങാനാകൂ. പഴയവാഹനങ്ങള്‍ ഉപേക്ഷിക്കുന്നവര്‍ക്ക് നികുതിയിളവ് നല്‍കുന്നതിനാല്‍ അംഗീകൃത കേന്ദ്രങ്ങള്‍ക്കുമാത്രമേ ഉടമകള്‍ പഴയവാഹനം കൈമാറുകയുള്ളൂ.

Related Articles

Back to top button