IndiaLatest

ബയോമെട്രിക് പഞ്ചിംഗ് സംവിധാനം ഇന്ന് മുതല്‍ പുനരാരംഭിക്കും

“Manju”

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളില്‍ ബയോമെട്രിക് സംവിധാനം ഇന്ന് മുതല്‍ പുനരാരംഭിക്കും. ബയോമെട്രിക് സംവിധാനത്തിന് സമീപം സാനിറ്റൈസറുകള്‍ നിര്‍ബന്ധമായും സ്ഥാപിച്ചിട്ടുണ്ടെന്നും ഹാജര്‍ രേഖപ്പെടുത്തുന്നതിന് മുമ്പും ശേഷവും എല്ലാ ജീവനക്കാരും അവരുടെ കൈകള്‍ അണുവിമുക്തമാക്കുന്നുണ്ടെന്നും ഉറപ്പാക്കേണ്ടത് വകുപ്പ് മേധാവികളുടെ ഉത്തരവാദിത്തമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

എല്ലാ ജീവനക്കാരും അവരുടെ ഹാജര്‍ രേഖപ്പെടുത്തുമ്പോള്‍ ആറടി ശാരീരിക അകലം പാലിക്കണം. ആവശ്യമെങ്കില്‍, തിരക്ക് ഒഴിവാക്കാന്‍ അധിക ബയോമെട്രിക് ഹാജര്‍ മെഷീനുകള്‍ സ്ഥാപിക്കാമെന്ന് പേഴ്സണല്‍ മന്ത്രാലയം ഉറപ്പ് നല്‍കിയിട്ടുണ്ട്.എല്ലാ ജീവനക്കാരും അവരുടെ ഹാജര്‍ രേഖപ്പെടുത്തുന്ന സമയത്ത് ഉള്‍പ്പടെ എല്ലാ സമയത്തും മാസ്‌കുകള്‍ ധരിക്കണം. മീറ്റിങ്ങുകളും കോണ്‍ഫറന്‍സുകളും കഴിയുന്നത്ര ഓണ്‍ലൈന്‍ ആയി തുടരും.

Related Articles

Back to top button