KeralaLatest

തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടാൻ സാദ്ധ്യതയെന്നു ആരോഗ്യമന്ത്രി കെ.കെ ശൈലജ

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഉണ്ടാകുമെന്നു ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഇതിന്റെ അടിസ്ഥാനത്തില്‍ ആശുപത്രികള്‍ക്കും പൊലീസിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നിര്‍ദ്ദേശം നല്‍കിയതായും ആരോഗ്യമന്ത്രി അറിയിച്ചു.

എല്ലാവരും സെല്‍ഫ് ലോക‌്ഡൗണ്‍ പാലിക്കണം. അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ പുറത്ത് പോകരുതെന്നും പ്രായമായവരും കുട്ടികളും വീടുകളില്‍ തന്നെ തുടരണമെന്നും മന്ത്രി പറഞ്ഞു. കൊവിഡ് വ്യാപനത്തോടൊപ്പം മരണനിരക്കിലും വര്‍ദ്ധനവുണ്ടാകുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി. മുന്‍പ് ലോക്‌ഡൗണ്‍ മാ‌റ്റിയപ്പോള്‍ രോഗനിരക്ക് കുത്തനെ ഉയര്‍ന്നിരുന്നു. അതിനെക്കാളും അധികമായ രോഗവ്യാപന സാദ്ധ്യത ഉണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നതെന്നും മന്ത്രി പ്രതികരിച്ചു.

Related Articles

Back to top button