IndiaLatest

മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി

“Manju”

ജയ്‌പൂര്‍: കോണ്‍ഗ്രസ് ഏകാധിപതികളുടെ പാര്‍ട്ടിയല്ലെന്ന് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജസ്ഥാനില്‍ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കോണ്‍ഗ്രസിനെ വിലകുറച്ച്‌ കാണരുത്. ബിജെപിയെ കോണ്‍ഗ്രസ് അധികാരത്തില്‍ നിന്ന് താഴെയിറക്കും. തന്റെ വാക്കുകള്‍ കുറിച്ച്‌ വെച്ചോളൂവെന്ന മുന്നറിയിപ്പും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഭാരത് ജോഡോ യാത്ര ഹിന്ദി മേഖലകളില്‍ വിജയിക്കില്ലെന്ന് ചിലര്‍ പറഞ്ഞുവെന്നും എന്നാല്‍ ജനങ്ങള്‍ ഇത് തള്ളിയെന്നും രാഹുല്‍ പറഞ്ഞു. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ഇപ്പോള്‍ രാജസ്ഥാനിലും വന്‍ ജനക്കൂട്ടമാണ് യാത്രയെ സ്വീകരിച്ചത്.കേരളത്തിലും കര്‍ണാടകത്തിലും ഭാരത് ജോഡോ യാത്ര ജനപിന്തുണയില്‍ ഏറ്റവും മികച്ചു നിന്നു. പാര്‍ട്ടി ഭരണത്തില്‍ ഇല്ലാത്ത മധ്യപ്രദേശില്‍ ജനം യാത്രയ്ക്ക് വലിയ പിന്തുണ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button