IndiaLatest

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ കമൽ ഹാസൻ

“Manju”

കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ തെന്നിന്ത്യൻ ചലച്ചിത്ര താരവും സംവിധായകനുമായ കമല്‍ഹാസന്‍ പങ്കെടുക്കും. ഡിസംബര്‍ 24ന് യാത്ര ഡല്‍ഹിയില്‍ എത്തുമ്പോഴാണ് കമലും അദ്ദേഹത്തിന്റെ രാഷ്ട്രീയ സംഘടനയായ മക്കള്‍ നീതി മയ്യം പ്രവര്‍ത്തകരും യാത്രയില്‍ പങ്കെടുക്കുക.

രാഹുല്‍ ഗാന്ധിയുടെ ക്ഷണം സ്വീകരിച്ചാണ് കമല്‍ഹാസന്‍ ജോഡോ യാത്രയില്‍ അണി ചേരുന്നത്. ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനായാണ് കമൽഹാസനും അദ്ദേഹത്തിന്റെ പാർട്ടി പ്രവർത്തകരും ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നതെന്ന് മക്കള്‍ നീതി മയ്യം വൈസ് പ്രസിഡന്റ് എജി മൗര്യ അറിയിച്ചു. എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും മൗര്യ വ്യക്തമാക്കി.

Related Articles

Back to top button