IndiaLatest

രാജ്യത്ത് പഞ്ചസാര ഉത്പാദനം വര്‍ദ്ധിച്ചു

“Manju”

രാജ്യത്തെ പഞ്ചസാര ഉത്പാദനം 5.1 ശതമാനം വര്‍ദ്ധിച്ചുവെന്ന് കണക്കുകള്‍. 2022-23 കാലയളവില്‍ ഡിസംബര്‍ 15 വരെയുള്ള ഉത്പാദനം 82.1 ലക്ഷം ടണ്ണാണെന്ന് കണക്കുകള്‍ പറയുന്നു. മുന്‍വര്‍ഷം ഇതേ കാലയളവിലെ ഉത്പാദനം 77.9 ലക്ഷം ടണ്ണായിരുന്നു. നാലു ലക്ഷം ടണ്ണിന്റെ വര്‍ദ്ധന ഉണ്ടായെന്നാണ് ഇന്ത്യ ഷുഗര്‍ മില്‍സ് അസോസിയേഷന്‍ വ്യവസായ സമിതിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 33 ലക്ഷം ടണ്‍ പഞ്ചസാര ഉത്പാദനവുമായി മഹാരാഷ്ട്രയാണ് മുന്നില്‍. 20.3 ലക്ഷം ടണ്ണുമായി ഉത്തര്‍പ്രദേശാണ് തൊട്ടുപിന്നില്‍. പഞ്ചസാര ഫാക്ടറികളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Related Articles

Back to top button