InternationalLatest

പെലെയുടെ ആരോഗ്യനില അതീവ ഗുരുതരം

“Manju”

ബ്രസീലിയ: ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ഇരു വൃക്കകളുടെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ തകരാറിലായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലെ എലവേറ്റഡ് കെയറില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ അര്‍ബുദം മൂര്‍ച്ഛിച്ചതായും അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പെലെയുടെ മകളെ ഉദ്ധരിച്ചുകൊണ്ടാണ് മാദ്ധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്. തങ്ങളുടെ ഇത്തവണത്തെ ക്രിസ്മസ് ആഘോഷം തത്കാലത്തേക്ക് മാറ്റിവെച്ചിരിക്കുന്നുവെന്ന് പെലെയുടെ മകള്‍ കെലെ നാസിമെന്റോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ആരാധകരുടെ പിന്തുണകള്‍ക്ക് നന്ദി. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം ആശുപത്രിയില്‍ തന്നെ തുടരാനാണ് തങ്ങളുടെ തീരുമാനം. പിതാവിന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അപ്പപ്പോള്‍ തന്നെ ആളുകളിലേക്ക് എത്തിക്കുമെന്നും കെലെ വ്യക്തമാക്കി.

ശ്വസന നാളത്തിലെ അണുബാധയെ തുടര്‍ന്ന് കഴിഞ്ഞ നവംബറിലാണ് പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. ഇതിനിടെ പെലെയുടെ ആരോഗ്യനില വഷളാവുകയും പിന്നീട് പതിയെ മെച്ചപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ആരോഗ്യനില മോശമായതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. സെപ്തംബറില്‍ അദ്ദേഹത്തിന്റെ വന്‍ കുടലില്‍ നിന്നും ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരുന്നു.

Related Articles

Back to top button