IndiaLatest

മൂക്കിലൂടെ ഒഴിക്കാവുന്ന ഇന്‍കോവാക്‌ കൊവിന്‍ ആപ്പില്‍ ലഭ്യം

“Manju”

ന്യൂഡല്‍ഹി: മൂക്കിലൂടെ ഒഴിക്കാവുന്ന ഇന്‍കോവാക്‌ കൊവിന്‍ ആപ്പില്‍ ലഭ്യം. ഭാരത് ബയോടെക്കിന്റെ മൂക്കിലൂടെ നല്‍കാവുന്ന ആദ്യത്തെ കൊവിഡ് വാക്സിന്‍ ആയ ഇന്‍കോവാക് മറ്റ് വാക്സിനുകളുടെ രണ്ട് ഡോസുകള്‍ എടുത്ത 18വയസിനു മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസായി നല്‍കുന്നതിന്റെ ഭാഗമായാണ് കൊവിന്‍ ആപ്പില്‍ ലാഭമാക്കിയത്.

വാക്‌സിന് സെപ്‌തംബറില്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഒഫ് ഇന്ത്യ ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു. കുത്തിവയ്‌പിനെ പേടിയുള്ളവര്‍ക്ക് ആശ്വാസം നല്‍കുന്ന വാക്‌സിന്‍ വീടുകളില്‍ സ്വയം ഉപയോഗിക്കാം, 2-8 ഡിഗ്രി താപനിലയില്‍ സൂക്ഷിക്കാം. സ്‌പൈക്ക് പ്രോട്ടീനാണ് പ്രധാന ഘടകം.

Related Articles

Back to top button