KeralaLatest

സൗജന്യ എഞ്ചിനീയറിങ്  പഠനത്തിന്  അവസരം

“Manju”

പേരാമ്പ്ര നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുക്കപ്പെടുന്ന 100 വിദ്യാർഥികൾക്ക് സൗജന്യ എഞ്ചിനീയറിങ്    പഠനത്തിന്  അവസരം. അസറ്റ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ വിദ്യാഭ്യാസ സഹായ  പ്രൊജക്ടായ  സിൽവർ  അസറ്റ്സ്  പദ്ധതിയുടെ ഭാഗമായി  ഈ വർഷം കേരളത്തിലെ  അഞ്ച് എഞ്ചിനിയറിങ് കോളജുകളുമായി ചേർന്ന് സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന 100 സമർത്ഥരായ കുട്ടികൾക്ക് സൗജന്യ എഞ്ചിനീയറിങ്ങ് പഠനത്തിന് അവസരമൊരുക്കുന്നു.

*പ്ലസ് ടു പരീക്ഷയിൽ ഫിസിക്സ്,കെമിസ്ടി, മാത്തമാറ്റിക്സ് സംയോജിത മാർക്ക് 85%ത്തിന് മുകളിൽ ആയിരിക്കണം.

*വാർഷിക വരുമാനം ഒരു ലക്ഷത്തിൽ താഴെയായിരിക്കണം.

*കേരള  എൻജിനീയറിങ് എൻട്രൻസ് പരീക്ഷയിൽ* 10  മാർക്കെങ്കിലും നേടിയവർ ആയിരിക്കണം

തിരഞ്ഞെടുക്കപ്പെടുന്ന   വിദ്യാർഥികൾക്ക് ട്യൂഷൻ ഫീസ് പൂർണ്ണമായും  സൗജന്യമായിരിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 15 ആഗസ്റ്റ് 2022.

സി എച്ച്  ഇബ്രാഹിം കുട്ടി
ചെയർമാൻ, അസറ്റ്  ചാരിറ്റബിൾ ട്രസ്റ്റ്, പ്രസിഡൻസി കോളജ്‌ റോഡ്
പേരാമ്പ്ര, പിൻ 6 73525 .

ഫോൺ ആൻഡ് , വാട്സ്ആപ്പ് നമ്പർ: 9746574203

Related Articles

Back to top button