KeralaLatest

മതേതര ആഘോഷമായി ക്രിസ്തുമസ് മാറുന്നതാണ് ലോകത്തിന്റെ സന്ദേശം- സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി

“Manju”
ശാന്തിഗിരി ആശ്രമം പാലാരിവട്ടം ബ്രാഞ്ചിൽ നടന്ന ക്രിസ്തുമസ് സംഗമം ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്യുന്നു

എറണാകുളം : മതേതര ആഘോഷമായി ക്രിസ്തുമസ് മാറുന്നതാണ് ലോകം  മാനവരാശിക്ക് നൽകുന്ന സന്ദേശമെന്ന് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി. ശാന്തിഗിരി ആശ്രമം പാലാരിവട്ടം ബ്രാഞ്ചിൽ നടന്ന ക്രിസ്തുമസ് സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമി. ക്രിസ്തുമസ് ഇന്ന് ക്രൈസതവരുടെ മാത്രം ആഘോഷമല്ല. ആ ദൈവസ്നേഹത്തിന്റെ ത്യാഗപൂർണ്ണിമയെ ഇന്ന് ലോകം മുഴുവൻ ആഘോഷിക്കുന്നു. ഓണമായാലും ക്രിസ്തുമസ് ആയാലും നമ്മുടെ നാട് അതിർവരമ്പുകളില്ലാതെയാണ് ഓരോ ആഘോഷങ്ങളേയും വരവേൽക്കുന്നതെന്നും അതു മുന്നോട്ട് വയ്ക്കുന്നത് ഒത്തുചേരലിന്റേയും ഒരുമയുടേയും ശുഭസന്ദേശമാണെന്നും സ്വാമി പറഞ്ഞു. ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കാരണക്കോടം സെന്റ്ജൂഡ് ചർച്ച് വികാരി ഫാദർ ഷിനു ഉദുപ്പൻ ക്രിസ്തുമസ് സന്ദേശം നൽകി. വേണു വാ സിഷ്ഠം രചിച്ച ‘മധുരദീപ്തി’ എന്ന പുസ്തകത്തിന്റെ പ്രകാശനം പ്രൊഫ.എം. കെ. സാനു മാഷിനു നൽകി ഉമതോമസ് എം.എൽ.എ നിർവഹിച്ചു. സ്വാമി തനിമോഹനൻ ജ്ഞാന തപസ്വി, പൊന്നുരുന്നി ജുമാമസ്ജിദ് ഇമാം ജനാബ് കുഞ്ഞിമുഹമ്മദ് മൗലവി, വാർഡ് കൗൺസിലർ ജോർജ്ജ് നാനാട്ട്, ഇ.ഡി.ആർ.എ.എ.സി ജില്ലാസെക്രട്ടറി ശ്രീദേവി സന്തോഷ്, സൗത്ത് ജനത റസിഡന്റ്സ് അസോസിയേഷൻ അഡ്വ. സണ്ണി ജോൺ സൗത്ത് ജനത റെസിഡന്റ്‌സ് അസോസിയേഷൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. അഡ്വ. കെ.സി. സന്തോഷ് കുമാർ സ്വാഗതവും ക്യാപ്റ്റൻ മോഹൻദാസ്. കെ കൃതജ്ഞതയും അറിയിച്ചു.

 

Related Articles

Back to top button