KeralaLatest

പത്താംക്ലാസ് മൂല്യനിര്‍ണയം ആരംഭിച്ചു

“Manju”

പാലക്കാട്: പത്താംക്ലാസ് മൂല്യനിര്‍ണയത്തിന് ഇന്നലെ തുടക്കം കുറിച്ചു. മോയന്‍സ്, പി.എം.ജി സ്‌കൂള്‍, ആലത്തൂര്‍ ജി.ജി.എച്ച്‌.എസ്.എസ്, പട്ടാമ്പി ജി.എച്ച്‌.എസ്.എസ്, ചെര്‍പ്പുളശേരി ജി.വി.എച്ച്‌.എസ്.എസ്, ചിറ്റൂര്‍ ജി.വി.ജി.എച്ച്‌.എസ്.എസ് എന്നിവിടങ്ങളില്‍ 24 വരെയാണ് മൂല്യനിര്‍ണ്ണയം നടക്കുക.

ജില്ലയില്‍ 38,985 വിദ്യാര്‍ത്ഥികളാണ് പത്താംതരം പരീക്ഷയെഴുതിയത്. ഇതില്‍ 19,997 ആണ്‍കുട്ടികളും 18,988 പെണ്‍കുട്ടികളുമാണ്. 323 ടെക്നിക്കല്‍ വിദ്യാര്‍ത്ഥികളും 13 സ്പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും പരീക്ഷയെഴുതി. കൂടുതല്‍ പേരെഴുതിയത് മോയന്‍ മോഡല്‍ ജി.എച്ച്‌.എസ്.എസില്‍. 904 പേര്‍. കുറവ് ഗണേഷ്ഗിരി ഗവ.ഹൈസ്‌കൂളിലും.13 പേര്‍ .

Related Articles

Back to top button