KeralaLatest

ഇന്ന് ലോക ഹോമിയോപ്പതി ദിനം

“Manju”

ഹോമിയോപ്പതി വൈദ്യശാസ്ത്രത്തിന് നല്‍കിയ സംഭാവനകളുടെ ഓര്‍മ്മപ്പെടുത്തലായാണ് എല്ലാ വര്‍ഷവും ഏപ്രില്‍ പത്തിന് ലോക ഹോമിയോപ്പതി ദിനം ആഘോഷിക്കുന്നത്. ഹോമിയോപ്പതിയുടെ സ്ഥാപകനായ ജര്‍മ്മന്‍കാരനായ ഡോ. ക്രിസ്റ്റ്യന്‍ ഫ്രീഡ്രിക്ക് സാമുവല്‍ ഹാനിമാന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ഹോമിയോപ്പതി ദിനം ആചരിക്കുന്നത്. ഹോമിയോപ്പതി വഴി അസുഖങ്ങള്‍ സുഖപ്പെടുത്താനുള്ള വഴി ഹാനിമാനാണ് കണ്ടെത്തിയത്.

ഈ ദിവസം ആചരിക്കുന്നതിലൂടെ ഹോമിയോപ്പതി സംബന്ധിച്ച അവബോധം ആളുകളില്‍ വര്‍ദ്ധിപ്പിക്കാനും ഹോമിയോപ്പതിയുടെ വിജയ നിരക്ക് മെച്ചപ്പെടുത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങളുമാണ് ലക്ഷ്യമിടുന്നത്. 2021ലെ ലോക ഹോമിയോപ്പതി ദിനത്തില്‍, ഹോമിയോ മരുന്നുകളെക്കുറിച്ച്‌ നിങ്ങള്‍ തീര്‍ച്ചയായും അറിയേണ്ട അഞ്ച് കാര്യങ്ങള്‍ ഇതാ. രോഗിയുടെ സ്വന്തം ശരീരത്തിലെ പ്രതിരോധ പ്രതികരണങ്ങള്‍ പ്രവര്‍ത്തനക്ഷമം ആക്കുന്നതിലൂടെയാണ് ഹോമിയോപ്പതി ചികിത്സ നടത്തുന്നത്.

സാധാരണയായുള്ള വൈദ്യശാസ്ത്രത്തിന്റെ ബദല്‍ വിഭാഗങ്ങളില്‍ ഒന്നാണ് ഹോമിയോപ്പതി. ഏത് രോഗത്തിനെയും ഹോമിയോപ്പതി വഴി ഭേദമാക്കാനാകുമെന്നാണ് വിശ്വസിക്കുന്നത്. ലോക ഹോമിയോപ്പതി ദിനാചരണത്തിന്റെ പ്രാഥമിക മുദ്രാവാക്യം തന്നെ ഹോമിയോപ്പതി വികസിപ്പിക്കുന്നതിനുള്ള വെല്ലുവിളികളും തടസങ്ങളും നീക്കുക എന്നതാണ്. ആഗോളതലത്തില്‍ ഏറ്റവും വലിയ ഹോമിയോ മരുന്ന് നിര്‍മാതാക്കളും വ്യാപാരികളുമാണ് ഇന്ത്യ. ഇന്ത്യയില്‍, ഹോമിയോപ്പതി ആയുര്‍വേദം പോലെ തന്നെ ജനപ്രിയമാണ്. ഇവ രണ്ടും ആയുഷ് മന്ത്രാലയത്തിന്റെ പരിധിയിലാണ് വരുന്നത്.

ഹോമിയോപ്പതിയെക്കുറിച്ച്‌ അറിയേണ്ട ചില കാര്യങ്ങള്‍

ഹോമിയോപ്പതി മരുന്നിന്റെ പ്രതിരോധശേഷി ലക്ഷക്കണക്കിന് കേസുകളില്‍ അത്ഭുതകരമായ ഫലങ്ങള്‍ നല്‍കിയിട്ടുണ്ട്. അതിനാല്‍ ഹോമിയോപ്പതി മരുന്നെന്ന പേരില്‍ നല്‍കുന്നത് മരുന്നല്ലാത്ത വസ്‌തുവാണെന്നുള്ള വാദം യുക്തിരഹിതമാണെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം.

ഹോമിയോ മരുന്നുകള്‍ അതിവേഗം പ്രവര്‍ത്തിക്കുകയും ദീര്‍ഘകാലം നിലനില്‍ക്കുകയും ചെയ്യും. രോഗം അതിന്റെ വേരുകളില്‍ നിന്ന് ഉന്മൂലനം ചെയ്യാന്‍ ഹോമിയോ മരുന്ന് സഹായിക്കും. രോഗശാന്തിക്കായി എടുക്കുന്ന സമയം രോഗത്തിന്റെ വിട്ടുമാറാത്ത അവസ്ഥയെ ആശ്രയിച്ചിരിക്കും.ഹോമിയോ മരുന്നുകള്‍ പ്രകൃതിദത്ത പദാര്‍ത്ഥങ്ങളില്‍ നിന്നാണ് തയ്യാറാക്കുന്നത്. കൂടാതെ, ഹോമിയോ മരുന്നുകളില്‍ സ്റ്റിറോയിഡുകള്‍ ഇല്ല.

പനി, ജലദോഷം, ചുമ, ന്യുമോണിയ, വയറിളക്കം, മൈഗ്രെയ്ന്‍, പരിക്കുകള്‍ തുടങ്ങിയ അവസ്ഥകളില്‍ ഹോമിയോപ്പതി പെട്ടെന്ന് ആശ്വാസം നല്‍കും. ലാക്ടോസ് എന്ന പഞ്ചസാര ഉപയോഗിച്ചാണ് ഹോമിയോ മരുന്നുകള്‍ നിര്‍മ്മിക്കുന്നത്. ഒരാഴ്ച കഴിക്കാനുള്ള ഹോമിയോ മരുന്നുകളിലെ പഞ്ചസാരയുടെ അളവ് ഒരു ടീസ്പൂണില്‍ കൂടുതലില്ല. അതിനാല്‍ അവ പ്രമേഹ രോഗികള്‍ക്ക് ദോഷകരമല്ല.

ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച്‌ ഇന്‍ ഹോമിയോപ്പതി (സി സി ആര്‍ എച്ച്‌) ഏപ്രില്‍ 10, 11 തീയതികളില്‍ ന്യൂഡല്‍ഹിയിലെ വിജ്യാന്‍ ഭവനില്‍ രണ്ട് ദിവസത്തെ സമ്മേളനം സംഘടിപ്പിക്കും. 2021ലെ ലോക ഹോമിയോപ്പതി ദിനത്തില്‍, ആരോഗ്യപരമായ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കാന്‍ സഹായിക്കുന്ന ഈ സുരക്ഷിത മരുന്നിനെക്കുറിച്ച്‌ കൂടുതല്‍ അറിയാന്‍ ശ്രമിക്കാം.

Related Articles

Back to top button