KeralaLatestThiruvananthapuram

നവഒലി ജ്യോതിര്‍ദിനം സമ്മേളനം ഉച്ചയ്ക്ക് 2.30 ന് നടക്കും

“Manju”

പോത്തന്‍കോട് : നവഒലി ജ്യോതിര്‍ദിനം സമ്മേളനം ഉച്ചയ്ക്ക് 2.30 ന് . ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് കൃഷ്ണന്‍നായര്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൌലവി, ശിവഗിരി മഠം ഗുരുധര്‍മ്മപ്രചരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി എന്നിവര്‍ മഹനീയ സാന്നിദ്ധ്യമാകും. കേരളത്തിന്റെ മുന്‍ചീഫ് സെക്രട്ടറി ആര്‍.രാമചന്ദ്രന്‍ നായര്‍, തിരുവനന്തപുരം ഗവ.ആയുര്‍വേദ കോളേജ് ആര്‍ & ബി. ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് പ്രൊഫസര്‍‍ ഡോ. റ്റി.വി. ശ്രീനി, പഞ്ചകര്‍മ്മ ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് പ്രൊഫസര്‍ ഡോ.റ്റി.കെ.സുജന്‍, കുമാരഭൃത്യ ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് സൂപ്രണ്ട് പ്രൊഫസര്‍ ഡോ. അനില്‍കുമാര്‍ എം.വി.എന്നിവരെ ആദരിക്കുന്നു.

ആശ്രമം അഡ്വൈസറി കമ്മിറ്റി നിയമ വിഭാഗം അഡ്വൈസറായ അഡ്വ.എസ്.ജയചന്ദ്രന്‍ രചിച്ച ‘ ഗുരുപഥങ്ങളിലെ കന്യാകുമാരി’ എന്ന പുസ്തകത്തിന്റെ പ്രകാശനം വേദിയില്‍‍ നടക്കും.

ഭാരതീയ ജനതാപാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ജെ.ആര്‍. പത്മകുമാര്‍, മുസ്ലിം ലീഗ് കൊല്ലം ജില്ലാ പ്രസിഡന്റ് നൌഷാദ് യൂനിസ്, സാംസ്കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍.കെ, മുന്‍ ഡി.ജി.പി കെ.പി.സോമരാജന്‍, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണന്‍, ബിജെപി വൈസ് പ്രസിഡന്റ് സി.ശിവന്‍കുട്ടി, തിരുവനന്തപുരം എയര്‍പോര്‍ട്ട് സി.ഇ.ഒ ദര്‍ശന്‍ സിംഗ്,സിസ്റ്റര്‍ ബീനാകുമാരി (ബ്രഹ്മകുമാരീസ്), സിന്ദൂരം ചാരിറ്റീസ് ചെയര്‍മാന്‍ സബീര്‍ തിരുമല, തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് അഡ്വ. എം.മുനീര്‍, ബിജെപി ജില്ലാ ട്രഷറര്‍എം.ബാലമുരളി, സരസ്വതി വിദ്യാലയം ചെയര്‍മാന്‍ ജി.രാജ്‌മോഹന്‍, സ്വസ്തി ഫൌണ്ടേഷന്‍ ചെയര്‍മാന്‍ എബി ജോര്‍ജ്, മുന്‍ മേയര്‍ അഡ്വ.കെ.ചന്ദ്രിക, ചട്ടമ്പിസ്വാമി സാംസ്കാരിക സമിതി ചെയര്‍മാന്‍ മുക്കം പാലമൂട് രാധാകൃഷ്ണന്‍, വയലാര്‍ സാംസ്കാരികവേദി സെക്രട്ടറി മണക്കാട് രാമചന്ദ്രന്‍, സി.പി.എം വെഞ്ഞാറമൂട് ഏരിയ സെക്രട്ടറി ഇ.എ.സലീം, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അനില്‍കുമാര്‍. എം, ഗ്രാമപഞ്ചായത്തംഗം കോലിയക്കോട് മഹീന്ദ്രന്‍, കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം ഷോഫി.കെ, കോണ്‍ഗ്രസ് കോലിയക്കോട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കിരണ്‍ദാസ്, പൂലന്തറ.റ്റി, മണികണ്ഠന്‍ നായര്‍, സുകേശന്‍.കെ, ഡോ.സ്വപ്ന ശ്രീനിവാസന്‍, അരവിന്ദ്. പി എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. വൈകിട്ട് 6.30 ന് ആശ്രമ സമുച്ചയം റിസര്‍ച്ച് സോണ്‍ എന്നിവിടങ്ങള്‍ വലംവെച്ച് ദീപപ്രദക്ഷിണം നടക്കും

Related Articles

Back to top button