Uncategorized

തിരിച്ചറിവിന്റെ തിരിതെളിയുന്ന സത്യമാര്‍ഗ്ഗം ‘ഗുരു’ ; സ്വാമി ചൈതന്യ ജ്ഞാനതപസ്വി

“Manju”

 

പാലക്കാട് ചിറ്റൂർ – കുടുംബ പ്രാർത്ഥനയിൽ  സ്വാമി ചൈതന്യ ജ്ഞാനതപസ്വി സംസാരിക്കുന്നു.

ചിറ്റൂർ (പാലക്കാട്): അചഞ്ചലമായ വിശ്വാസവും  ഉറപ്പും ജീവിതത്തിൽ സത്യവും പാലിച്ച്  നേർവഴിയിൽ കൊണ്ടുപോയാൽ തിരിച്ചറിവിന്റെ തിരിതെളിയിക്കുന്ന മാർഗ്ഗ സത്യമാണ് നവജ്യോതി ശ്രീകരുണാകരഗുരുവെന്ന് ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി.  വ്യാഴാഴ്ച (29-12-2022) നടന്ന ശാന്തിഗിരിഅശ്രമം ചിറ്റൂർ-പാലക്കാട് യൂണിറ്റുകളുടെ കുടുംബപ്രാർത്ഥ യോഗത്തിൽ സംസാരിക്കുകയായിരുന്നു സ്വാമി.  ശാന്തിഗിരി ആശ്രമം അഡ്വൈസറി കമ്മിറ്റി അഡ്വൈസർ (ഓപ്പറേഷൻസ്) എസ്. സുകേശന്റെ ഭവനത്തിലായിരുന്നു മീറ്റിംഗ്.  ശാന്തിആശ്രമം പാലക്കാട് ഏരിയ ചീഫ്  സർവ്വാദരണിയ സ്വാമി സ്നേഹാത്മ ജ്ഞാനതപസ്വി മഹനീയ സാന്നിദ്ധ്യമായിരുന്നു. ശ്രീധരൻ ആശംസയർപ്പിച്ച പ്രാർത്ഥനായോഗത്തിന്  മദൻമോഹനൻ നന്ദി രേഖപ്പെടുത്തി.

കുടുംബസംഗമത്തിലൂടെയുള്ള ചിത്രങ്ങള്‍

 

Related Articles

Check Also
Close
  • …..
Back to top button