IndiaLatest

പടക്കത്തിന് തീപിടിച്ച്‌ കുടുംബത്തിലെ നാലുപേര്‍ മരിച്ചു

“Manju”

 

കോയമ്പത്തൂര്‍‌: വീട്ടില്‍ സൂക്ഷിച്ച പടക്കത്തിന് തീപിടിച്ച്‌ ഒരു കുടുംബത്തിലെ മൂന്നു പേരുള്‍പ്പെടെ നാലു പേര്‍ മരിച്ചു. തമിഴ്നാട്ടിലെ നാമക്കലിലാണ് സംഭവം. പടക്കക്കട ഉടമയും വീട്ടുടമസ്ഥനുമായ തില്ലൈ കുമാര്‍(35), ഭാര്യ പ്രിയ (25). ഭാര്യമാതാവ് ശെല്‍വി(60) അയല്‍വാസി പെരിയക്ക(72) എന്നിവരാണ് മരിച്ചത്.

പുതുവത്സരാഘോഷത്തിന് വില്‍ക്കാന്‍ വീട്ടില്‍‌ സൂക്ഷിച്ചിരുന്ന പടക്കമാണ് പൊട്ടിത്തെറിച്ചത്. മകള്‍ക്ക് പാല്‍ കാച്ചാന്‍ ശനിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെ ഗ്യാസ് അടുപ്പ് കത്തിക്കുന്നതിനിടെ തീ പടര്‍ന്നതാണ് പൊട്ടിത്തെറിക്ക് കാരണമെന്ന് പറയുന്നു. അപകടത്തില്‍ മകള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഒരു ടണ്ണോളം നാടന്‍ പടക്കയിനങ്ങളാണ് അനധികൃതമായി ഇവിടെ സൂക്ഷിച്ചിരുന്നത്.

തീപടരുന്നതിനിടെ സാധനങ്ങള്‍ എടുത്ത് മടങ്ങുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തില്‍‌ വീട് പൂര്‍ണമായി തകര്‍ന്നു. സ്ഫോടനത്തിന്റെ ആഘാതത്തില്‍ തൊട്ടടുത്ത വീടിന്റെ മതില്‍ ഇടിഞ്ഞുവീണാണ് പെരിയക്ക മരിച്ചത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തൊട്ടടുത്ത മറ്റൊരു വീട് ഇടിഞ്ഞുവീണാണ് പെരിയക്ക മരിച്ചത്. സ്‌ഫോടനമുണ്ടായ വീടിനു ചുറ്റുമുള്ള അന്‍പതോളം വീടുകള്‍ക്ക് വിള്ളലുണ്ടായിട്ടുണ്ട്.

തുടര്‍ന്ന് പ്രദേശവാസികളെ മാറ്റിപാര്‍‌പ്പിച്ചിരിക്കുകയാണ്. സ്ഫോടനത്തില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ നില ഗുരുതരമല്ല. സ്ഫോടനത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അറിയിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതം നല്‍കും.

Related Articles

Back to top button