Latest

കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ ക്ലസ്റ്റര്‍ തലത്തിലേക്ക് മാറ്റുന്നു

“Manju”

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയില്‍ ഡിപ്പോ അടിസ്ഥാനത്തില്‍ നടത്തിവന്ന സര്‍വീസുകള്‍ ക്ലസ്റ്റര്‍ തലത്തിലേക്ക് മാറ്റുന്നു. ഡിപ്പോ അടിസ്ഥാനമാക്കി വികേന്ദ്രീകൃതമായി സര്‍വീസ് ഓപ്പറേറ്റ് ചെയ്യുന്നത് കാരണം വിവിധ ഡിപ്പോകളിലെ സര്‍വീസുകള്‍ തമ്മില്‍ ഏകോപനം ചെയ്യാന്‍ കഴിയാതെ ഒരേസമയം ഒന്നിലധികം സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുക, ബസുകള്‍ യഥാക്രമം ഓപ്പറേറ്റ് ചെയ്യാതിരിക്കുക, പൊതു ജനങ്ങള്‍ക്ക് ആവശ്യാനുസരണം വാഹനങ്ങള്‍ ലഭ്യമാക്കുവാന്‍ കഴിയാതെവരുക തുടങ്ങിയ പ്രശ്നങ്ങളുടെ സാഹചര്യത്തിലാണ് പുതിയ നടപടി. കോര്‍പ്പറേഷന് ലഭ്യമാക്കേണ്ട വരുമാനത്തില്‍ കുറവ് വരുന്നതും അധിക ഇന്ധന ചിലവ് ഉണ്ടാകുന്നത് തടയുന്നതിനുമാണ് ക്ലസ്റ്റര്‍ നടപ്പിലാക്കുന്നതെന്ന് കെഎസ്‌ആര്‍ടിസി പത്രക്കുറിപ്പില്‍ അറിയിച്ചു.

സര്‍വീസ് ഓപ്പറേഷന്‍ കാര്യക്ഷമമാക്കുന്നതിന് സര്‍വ്വീസ് ഓപ്പറേഷനെ ക്ലസ്റ്ററുകളായി തിരിച്ച്‌ അനുയോജ്യരായ ഓഫീസര്‍മാരെ ക്ലസ്റ്റര്‍ തലവന്‍മാരായി നിയമിച്ചും ഓരോ ക്ലസ്റ്ററിന് കീഴിലും രണ്ട് അസിസ്റ്റന്റ് ക്ലസ്റ്റര്‍ ഓഫീസര്‍മാരെ നിയമിച്ചുമാണ് പ്രവര്‍ത്തനം ഏകോപിപ്പിക്കുക. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലയിലെ ഡിപ്പോകളെ ക്ലസ്റ്ററുകളായി തിരിച്ച്‌ ഓപ്പറേഷന്‍ നടത്താന്‍ സിഎംഡി നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്ന് അഞ്ച് ക്ലസ്റ്ററുകളായി തിരിച്ച്‌ സര്‍വ്വീസ് ഓപ്പറേഷന്‍ ആരംഭിച്ചു.

 

 

Related Articles

Back to top button