IndiaLatest

ആര്‍ എല്‍ വിയുടെ രണ്ടാം ലാന്‍ഡിങ് പരീക്ഷണവും വിജയകരം

“Manju”

ബെംഗളൂരു: ഐഎസ്‌ആര്‍ആയുടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം ആര്‍എല്‍വിയുടെ (പുഷ്പക്) രണ്ടാം ലാന്‍ഡിങ് പരീക്ഷണവും വിജയകരമായി പൂര്‍ത്തിയാക്കി. കര്‍ണാടകയിലെ ചിത്രദുര്‍ഗയിലെ ഡിആര്‍ഡിഒയുടെ എയറോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചില്‍ രാവിലെ 7.10 നാണ് പരീക്ഷണം നടന്നത്.

ചിനൂക് ഹെലികോപ്റ്റര്‍ ഉപയോഗിച്ച്‌ നാലര കിലോമീറ്റര്‍ ഉയരത്തില്‍ പേടകത്തെ എത്തിച്ച ശേഷം താഴേക്ക് ഇട്ടു. പേടകം സ്വയം ദിശ മാറ്റി ലാന്‍ഡ് ചെയ്തു. ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് തിരിച്ചിറങ്ങുമ്ബോള്‍ നേരിടേണ്ടി വരുന്ന പ്രതികൂല സാഹചര്യങ്ങളെ കൈകാര്യം ചെയ്യാനുള്ള പരിശീലനമാണ് ഈ ലാന്‍ഡിങ് പരീക്ഷണങ്ങള്‍. അടുത്ത വര്‍ഷം തന്നെ വിക്ഷേപണം നടത്തുകയാണ് ലക്ഷ്യം. ആദ്യ ബഹിരാകാശ യാത്രക്ക് ശേഷം ആന്‍ഡമാനിലാണ് പേടകം വന്നിറങ്ങുക.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ രണ്ടിനാണ് ആദ്യ ആര്‍എല്‍വി ലാന്‍ഡിങ്ങ് പരീക്ഷണം നടന്നത്. 11 മാസങ്ങള്‍ക്ക് ശേഷമാണ് രണ്ടാമത്തെ പരീക്ഷണം നടത്തിയത്.

Related Articles

Back to top button