IndiaLatest

പ്രതിഷ്ഠാ ദിനത്തില്‍ രാമായണ നൃത്ത നാടകം അവതരിപ്പിക്കാൻ ഹേമമാലിനി

“Manju”

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ രാമായണത്തെ അടിസ്ഥാനമാക്കിയുള്ള നൃത്ത നാടകം അവതരിപ്പിക്കാൻ ബോളിവുഡിന്റെ സ്വപ്ന സുന്ദരി ഹേമമാലിനി.

വര്‍ഷങ്ങളായി ജനങ്ങള്‍ കാത്തിരിക്കുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ വേളയിലാണ് താൻ ആദ്യമായി അയോധ്യയിലെത്തുന്നതെന്ന് ബിജെപി നേതാവ് ഹേമമാലിനി പറയുന്നു. “ജനുവരി 17ന് ഞാൻ ഒരു നൃത്തനാടകം അവതരിപ്പിക്കും. അയോധ്യാധാമിലെ രാമായണത്തെ അടിസ്ഥാനമാക്കി.”

കഴിഞ്ഞ വര്‍ഷം നവംബറില്‍ തന്റെ ലോക്‌സഭാ മണ്ഡലത്തില്‍ സന്ത് മീരാഭായിയുടെ 525-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച്‌ നടന്ന പരിപാടിയില്‍ ഹേമമാലിനി ഒരു നൃത്ത നാടകം അവതരിപ്പിച്ചു. അടുത്തിടെ മുംബൈയില്‍ നടന്ന ഇറാ ഖാൻനൂപുര്‍ ശിഖരെയുടെ വിവാഹ സല്‍ക്കാരത്തില്‍ അവര്‍ പങ്കെടുത്തിരുന്നു. ഹേമമാലിനി ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേരുകയും 2003-ല്‍ ഇന്ത്യൻ പാര്‍ലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയില്‍ അംഗമാവുകയും ചെയ്തു. ഹേമമാലിനി ഭരതനാട്യം നര്‍ത്തകിയാണ്. അവരുടെ പെണ്‍മക്കളായ ഇഷ ഡിയോളും അഹാന ഡിയോളും ഒഡീസി നര്‍ത്തകികളാണ്. ഖജുരാഹോ ഡാൻസ് ഫെസ്റ്റിവലില്‍ തന്റെ പെണ്‍മക്കളോടൊപ്പം അവര്‍ നൃത്തം അവതരിപ്പിക്കാറുണ്ട്.

Related Articles

Back to top button