
രാജ്‌കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ട് നഗരത്തില്‍ നിര്‍മ്മിക്കുന്ന ചെക്ക് ഡാമിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാ ബെന്നിന്റെ പേര്. രാജ്‌കോട്ട് കലവാഡ് റോഡില്‍ വാഗുദാദ് ഗ്രാമത്തിന് സമീപം ന്യാരി നദിയിലാണ് ഗിര്‍ ഗംഗാ പരിവാര്‍ ട്രസ്റ്റ് 15 ലക്ഷം രൂപ ചെലവില്‍ ചെക്ക് ഡാം നിര്‍മ്മിക്കുന്നതെന്ന് ട്രസ്റ്റ് പ്രസിഡന്റ് ദിലീപ് സഖിയ പറഞ്ഞു. ദര്‍ശിത ഷാ എം.എല്‍.എ, രാജ്‌കോട്ട് മേയര്‍ പ്രദീപ് ദവ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ കഴിഞ്ഞദിവസമാണ് അണക്കെട്ടിന് പേരിട്ടത്.
അണക്കെട്ട് രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്നും 2.5 കോടി ലിറ്റര്‍ വെള്ളം സംഭരിക്കാനുള്ള ശേഷിയുണ്ടാകുമെന്നും ദിലീപ് സഖിയ പറഞ്ഞു. അണക്കെട്ടിന് 400 അടി നീളവും 150 അടി വീതിയുമുണ്ടാകും. ഡിസംബര്‍ 30നാണ് അഹമ്മദാബാദിലെ ആശുപത്രിയില്‍ ഹീരാബെന്‍ (99) അന്തരിച്ചത്.