KeralaLatest

ശാന്തിഗിരി ആശ്രമം പാലാരിവട്ടം ബ്രാഞ്ച് 28-ാമത് പ്രതിഷ്ഠാ വാര്‍ഷികം നാളെ

“Manju”

കൊച്ചി: ശാന്തിഗിരി ആശ്രമം പാലാരിവട്ടം ബ്രാഞ്ച് 28-ാമത് പ്രതിഷ്ഠാ വാര്‍ഷികം നാളെ (25/04/24) ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്യും. പാലാരിവട്ടം ബ്രാഞ്ച് കോര്‍ഡിനേഷന്‍ കമ്മിറ്റി ഡെപ്യൂട്ടി ജനറല്‍ കണ്‍വീനര്‍ പി. കെ വേണുഗോപാല്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ആശ്രമം ബ്രാഞ്ച് ഏറണാകുളം ഏരിയ ഹെഡ് സ്വാമി തനിമോഹനന്‍ ജ്ഞാനതപസ്വി, പാലാരിവട്ടം ബ്രാഞ്ച് ഹെഡ് ജനനി വിനയ ജ്ഞാനതപസ്വിനി എന്നിവര്‍ മഹനീയ സാന്നിധ്യമാവും.

ശാന്തിഗിരി ആശ്രമം അഡ്വൈസറി കമ്മിറ്റിയില്‍ ചുമതലക്കാരായ അഡ്വൈസര്‍ (ലാ) അഡ്വ. കെ. സി സന്തോഷ് കുമാര്‍,  അഡ്വൈസര്‍(ഹെല്‍ത്ത് കെയര്‍)  ഡോ. കെ. ആര്‍ കിഷോര്‍ രാജ്, അഡ്വൈസര്‍ (കമ്മ്യൂണിക്കേഷന്‍) സബീര്‍ തിരുമല എന്നിവര്‍ക്കൊപ്പം ആശ്രമം സാംസ്കാരിക വിഭാഗങ്ങളായ വിശ്വസാംസ്‌കാരിക നവോത്ഥാന കേന്ദ്രം ഗവേണിങ് കമ്മിറ്റി സീനിയര്‍ കണ്‍വീനര്‍ ഹലിന്‍ കുമാര്‍ കെവി, പള്ളുരുത്തി ഏരിയാ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ക്യാപ്റ്റന്‍ മോഹന്‍ദാസ്, തൃപ്പുണിത്തുറ യൂണിറ്റ് കോര്‍ഡിനേറ്റര്‍ ഷൈന്‍ എ എന്‍, മൂവാറ്റുപ്പുഴ ഏരിയാ കമ്മിറ്റി ഡെപ്യൂട്ടി കണ്‍വീനര്‍ നാഗേഷ് എ എ, പറവൂര്‍ യൂണിറ്റ് കോര്‍ഡിനേറ്റര്‍ എ കെ സുനില്‍ കുമാര്‍, മാതൃമണ്ഡലം ഗവേണിങ് കമ്മിറ്റി അസിസ്റ്റന്റ് ജനറല്‍ കണ്‍വീനര്‍ അഡ്വ. ചന്ദ്രലേഖ കെ കെ, ഗുരുമഹിമ എറണാകുളം ഏരിയാ കമ്മിറ്റി അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ അഞ്ജന സുനില്‍, ശാന്തിമഹിമ എറണാകുളം ഏരിയാ കോര്‍ഡിനേറ്റര്‍ എ ആര്‍ സത്യജിത്ത്, അഡ്വൈസറി കമ്മിറ്റി അഡ്വൈസര്‍(ഓപ്പറേഷന്‍സ്) സതീശന്‍ ആര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Related Articles

Back to top button