Uncategorized

കാസര്‍ഗോഡ് പെണ്‍കുട്ടിയുടെ മരണം; ഹോട്ടലിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഭക്ഷ്യ വിഭാഗം

“Manju”

കാസര്‍ഗോഡ് ഭക്ഷ്യവിഷബാധയെത്തുടര്‍ന്നു വിദ്യാര്‍ത്ഥിനി മരിക്കാനിടയായ സംഭവത്തില്‍, അല്‍ റൊമാന്‍സിയ ഹോട്ടലിന്റെ പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം നിര്‍ദ്ദേശം നല്‍കി. ഹോട്ടലില്‍ നിന്നും ഭക്ഷണ സാധനങ്ങളുടെ സാംപിളുകള്‍ ശേഖരിച്ചു. സ്ഥാപനത്തിന് ലൈസന്‍സ് ഉള്ളതാണെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു. തലക്ലായിലെ അഞ്ജുശ്രീ പാര്‍വ്വതി എന്ന വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. കാസര്‍ഗോട്ടെ ഹോട്ടലില്‍ നിന്നും ഓണ്‍ലൈനില്‍ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെ ശാരീരിക അസ്വസ്ഥത ആരംഭിച്ചു. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി മംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.
ബന്ധുക്കള്‍ മേല്‍പ്പറമ്ബ് പൊലീസില്‍ പരാതി നല്‍കി.ആദ്യം കേക്ക് കഴിച്ചു, പിന്നീട് കുഴിമന്തി കഴിച്ചു എന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. അഞ്ജുശ്രീ കുഴിമന്തിക്കൊപ്പം സൂപ്പും കഴിച്ചിരുന്നു എന്നാണ് ഏറ്റവും പുതിയതായി ലഭിക്കുന്ന വിവരം.

Related Articles

Back to top button