Uncategorized

ഗുജറാത്തില്‍ പതിച്ചത് അപൂര്‍വ ഉല്‍ക്കാശിലകളെന്ന് ഗവേഷകര്‍

“Manju”

അഹമ്മദാബാദ്: ഗുജറാത്തിലെ ബനസ്‌ക്കന്ധ ജില്ലയിലെ രണ്ട് ഗ്രാമങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 17ന് സന്ധ്യക്ക് ആകാശത്ത് നിന്ന് വീണത് അപൂര്‍വ ഉല്‍ക്കാശിലകളെന്ന് ഗവേഷകര്‍. ബുധന്‍ ഗ്രഹത്തിന്റെ ഉപരിതലവുമായുള്ള ഇവയുടെ സാമ്യവും വ്യക്തമായിട്ടുണ്ട്. ഗ്രഹ പരിണാമത്തെക്കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ക്ക് ഇത് സഹായകമാകുമെന്ന് ഗവേഷകര്‍ വ്യക്തമാക്കി.

ദേവ്ദര്‍ താലൂക്കിലെ റാവേല്‍, രന്തീല ഗ്രാമങ്ങളില്‍ ജെറ്റ് വിമാനത്തിന്റെ ശബ്ദത്തോടെ ഉല്‍ക്കാശിലകള്‍ താഴേക്ക് പതിക്കുകയായിരുന്നു. ഒരു വീടിന്റെ മുറ്റത്തെ ടൈലുകള്‍ തകര്‍ന്ന് കുഴി ഉണ്ടായി. 200 ഗ്രാം വരെ ഭാരമുള്ള ഇവ അഹമ്മദാബാദിലെ ഫിസിക്കല്‍ റിസര്‍ച്ച്‌ ലബോറട്ടറിയിലെ ഗവേഷകരാണ് പഠനത്തിന് വിധേയമാക്കിയത്. കണ്ടെത്തലുകള്‍ അടുത്തിടെ കറന്‍റ് സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ചു.

ബഹിരാകാശത്തെ ഗോളങ്ങളില്‍നിന്നും മറ്റും ചിതറുന്ന ഭാഗങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ കടന്നാണ് ഉല്‍ക്കകളായി മാറുന്നത്. പഠനമനുസരിച്ച്‌, ഔബ്രൈറ്റ് വിഭാഗത്തിലെ അപൂര്‍വ ഉല്‍ക്കാശിലകളാണ് ഇവ. ഭൂമിയിലേക്കുള്ള വരവില്‍ പലതായി പൊട്ടിവീണതാണ് ഇവ. സാധാരണ ഉല്‍ക്കാശിലകളിലെന്നപ്പോലെ ഉരുണ്ട തരികളില്ലാത്തവയാണ് ഓബ്രൈറ്റുകള്‍.

Related Articles

Back to top button