Uncategorized

ഗവേഷണവഴിയിൽ നൂലു പിടിച്ച് ഡോ. വിനായക് : സിദ്ധ ക്ലാസ് ശ്രദ്ധേയമായി

“Manju”

പോത്തൻകോട് : ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിന്റെ അലുമിനി അസോസിയേഷൻ ഉദ്ഘാടനത്തോടനുബന്ധിച്ച് “മണിക്കടെ നൂൽ” എന്ന രോഗനിർണ്ണയ രീതിയെക്കുറിച്ച് ചെന്നൈ സിദ്ധ റീജയണൽ റിസർച്ച് ഇൻസ്റ്റിറ്റൂട്ട് റിസർച്ച് ഓഫീസർ ഡോ.എസ്.വിനായക് നടത്തിയ ക്ലാസ് ശ്രദ്ധേയമായി. വെറുമൊരു നൂലളവല്ല മണിക്കടൈ നൂലെന്നും ഗവേഷണവഴികളിൽ അത് തന്നെ അത്ഭുതപ്പെടുത്തിയെന്നും അതിന്റെ ശാസ്ത്രീയ വശങ്ങൾ വിവരിച്ചു കൊണ്ട് ഡോക്ടർ പറഞ്ഞു. മനുഷ്യ ശരീരത്തെ ഇത്രയധികം ആഴത്തിൽ പരിശോധിക്കാവുന്ന മറ്റൊരു രോഗനിർണ്ണയമില്ല. ആധുനിക ചികിത്സാ വിഭാഗത്തിൽ ആന്ത്രോപോമെട്രിയുലുളള ഗവേഷണങ്ങൾ ഇതിനെ ശരിവയ്ക്കുന്നു. മണിക്കടൈ നൂലും വർമ്മശാസ്ത്രവുമായുളള ബന്ധവും രസകരമായ ഉദാഹരണങ്ങളിലുടെ ഡോക്ടർ വരച്ചുകാട്ടി. ക്യാൻസർ പോലുളള രോഗങ്ങളെ തുടക്കത്തിൽ തിരിച്ചറിയാൻ സിദ്ധയ്ക്ക് കഴിയുമെന്നും ഈ ചികിത്സാവിഭാഗത്തെ ഇനിയും ആഴത്തിൽ പഠനവിധേയമാക്കണമെന്നും ഡോക്ടർ അഭിപ്രായപ്പെട്ടു.

അലുമിനി അസോസിയേഷൻ ഭാരവാഹികൾ ചേർന്ന് ഡോക്ടറിനെ ചടങ്ങിൽ ആദരിച്ചു. പ്രൊഫ. ഡോ. ജെ. മോഹനാംബിഗൈ ഉപഹാരം നൽകി. ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിലെ പൂർവ്വവിദ്യാർത്ഥി കൂടിയാണ് ഡോ.എസ്.വിനായക്. സിദ്ധ ഗവേഷണത്തിൽ നിരവധി ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

 

Related Articles

Back to top button