Uncategorized

ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു

“Manju”

ബെംഗളൂര്‍ : ബെംഗ്ലൂരില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. രോഗപ്രതിരോധ ശേഷി കൂട്ടാനുളള ഇമ്യൂണോ തെറാപ്പിയെ തുടര്‍ന്ന് ക്ഷീണിതനാണെങ്കിലും ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് ഗ്ലോബല്‍ ഹെല്‍ത്ത് കെയര്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ബെംഗളൂരുവിലെത്തി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചിരുന്നു.

ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനിലയില്‍ മികച്ച പുരോഗതിയാണുള്ളതെന്നാണ് ഡോക്ടറുടെ വിലയിരുത്തലെന്ന് കെ സി വേണുഗോപാലും പറഞ്ഞു. ആരോഗ്യം വീണ്ടെടുത്ത് രോഗമുക്തനായി എത്രയും വേഗം അദ്ദേഹത്തിന് സാധാരണ ജീവിതക്രമത്തിലേക്ക് തിരിച്ചുവരാനാകട്ടെയെന്ന് പ്രാര്‍ഥിക്കുന്നുവെന്നും കെ സി വേണുഗോപാല്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ കൂട്ടിച്ചേര്‍ത്തു.

ഗ്ലോബല്‍ ഹെല്‍ത്ത് കെയര്‍ ആശുപത്രിയിലെ ഡോക്ടര്‍ യു എസ് വിശാല്‍ റാവുവിന്റെ നേതൃത്വത്തിലുളള വിദഗ്ധ സംഘമാണ് ചികിത്സയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത്. ആദ്യ ഡോസ് തെറപ്പിയുടെ പുരോഗതി വിലയിരുത്തിയ ശേഷമാകും രണ്ടാം ഡോസ് നല്‍കുക. 15 ദിവസത്തെ ഇടവേളയിലാണ് ഇതു നല്‍കുക.

Related Articles

Back to top button