Uncategorized

  ഗായകൻ പട്ടം സനിത്തിന്  ” ഭാരത് സേവക് നാഷണല്‍ അവാർഡ് “

“Manju”

തിരുവനന്തപുരം :ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ ഏജൻസിയായ ഭാരത് സേവക് സമാജ്  സാമൂഹിക ജീവകാരുണ്യ രംഗത്ത് മികച്ച സേവനം കാഴ്ചവച്ചയ്ക്കുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള ” ഭാരത് സേവക് നാഷണല്‍ അവാർഡ് ”  പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്തിന് . കവടിയാർ സദ്‌ഭാവന ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഭാരത് സേവക് സമാജ് ദേശീയ ചെയർമാൻ ഡോ ബി എസ് ബാലചന്ദ്രൻ അവാർഡ് സമ്മാനിച്ചു.   ഭാരത് സേവക് സമാജ് ദേശീയ ചെയർമാൻ ചടങ്ങ്‌ ഉദ്ഘാടനം ചെയ്തു. ഗായകൻ പട്ടം സനിത്ത്‌ അവാർഡ് ഏറ്റുവാങ്ങി നന്ദിയർപ്പിച്ച് സംസാരിച്ചു . ഇങ്ങനെ ഒരു ദേശീയ അവാർഡ് കിട്ടിയത് ഭാഗ്യമായി കണക്കാക്കുന്നതായും ഇത് സമൂഹത്തിൽ കൂടുതൽ കൂടുതൽ മികച്ച സേവനം കാഴ്ചവച്ചവയ്‌ക്കുന്നതിന് പ്രചോദനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. വൈസ് ചെയർമാൻ ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. അസി.ഡയറക്‌ടർ ടി പി വിനോദ് നന്ദി പറഞ്ഞു.

Related Articles

Back to top button