Uncategorized

ഗുജറാത്ത് വിജയം ആഘോഷിക്കാൻ മോദിയുടെ സ്വർണ പ്രതിമ

“Manju”

സൂറത്ത്‌: ഗുജറാത്ത് തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയം ആഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വര്‍ണ പ്രതിമ നിര്‍മ്മിച്ച്‌ സ്വര്‍ണവ്യാപാരി.
സൂരത്തിലെ ബസന്ത് ബോറ എന്ന വ്യാപാരിയാണ് 156 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്.

ഗുജറാത്തിലെ 156 സീറ്റുകള്‍ നേടിയ ബിജെപിയുടെ വിജയത്തിന്റെ പ്രതീകമായാണ് 156 ഗ്രാമിന്റെ സ്വര്‍ണ പ്രതിമ പണികഴിപ്പിച്ചത്. 19.5 പവന്‍ വരുന്ന സ്വര്‍ണ വിഗ്രഹത്തിന് 8,11,200 രൂപ വില വരും. പണിക്കൂലി കൂടി ചേര്‍ത്ത് 11 ലക്ഷം രൂപയ്ക്കാണ് സ്വര്‍ണ പ്രതിമ വില്‍പനയ്ക്ക് വച്ചിരിക്കുന്നത്.

15 സ്വര്‍ണപണിക്കര്‍ ചേര്‍ന്ന് നിര്‍മിച്ച നരേന്ദ്ര മോദിയുടെ പ്രതിമ ഡിസംബറില്‍ തന്നെ പൂര്‍ത്തിയായതായിരുന്നു. എന്നാല്‍ ഡിസംബര്‍ 8 ലെ ഫലപ്രഖ്യാപനം കൂടി പുറത്ത് വന്ന ശേഷം ചെറിയ ചില മാറ്റങ്ങള്‍ കൂടി വരുത്തി, തൂക്കം നിയമസഭാ സീറ്റുകളുടെ അതേ അക്കത്തിലേക്ക് എത്തിച്ച്‌ നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കുകയായിരുന്നു.

Related Articles

Back to top button