Uncategorized

മഹാരാജാസ് കോളജ് സന്ദര്‍ശിച്ച്‌ മമ്മൂട്ടി

“Manju”

പഠിച്ച കോളജിനോട് ഒരു പ്രത്യേക നൊസ്റ്റാള്‍ജിയ എല്ലാവര്‍ക്കുമുണ്ടാകും. ഇപ്പോഴിതാ തന്റെ സ്വന്തം മഹാരാജാസ് കോളജ് സന്ദര്‍ശിച്ച സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. പുതിയ ചിത്രത്തിന്റെ ഷൂട്ടിനായിട്ടാണ് മമ്മൂട്ടി മഹാരാജാസ് കോളേജ് സന്ദര്‍ശിച്ചത്. കോളേജ് സന്ദര്‍ശിക്കുന്ന വീഡിയോ മമ്മൂട്ടി തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
ഷൂട്ടിനായി കോളേജില്‍ വരുമെന്ന് കരുതിയിരുന്നില്ലെന്നും ആദ്യമായി തന്റെ ചിത്രങ്ങള്‍ അച്ചടിച്ചുവന്ന മാഗസീന്‍ കാണുകയും ചെയ്തുവെന്നും മമ്മൂട്ടി വീഡിയോയിലൂടെ പറയുന്നുണ്ട്. ”എന്നെങ്കിലുമൊരിക്കല്‍ സിനിമാ ഷൂട്ടിന് ഇവിടെ വരുമെന്ന് കരുതിയിരുന്നില്ല. വര്‍ഷങ്ങള്‍ക്കിപ്പുറം അതും സംഭവിച്ചു. മഹാരാജാസ് കോളേജ് ലൈബ്രറി. സിനിമാ നടനല്ലാത്ത മുഹമ്മദ് കുട്ടി, കഥകളേയും കഥാപാത്രങ്ങളേയുമെല്ലാം അടുത്ത് അറിയുകയും സ്വപ്നാടനം ചെയ്യുകയും ചെയ്ത സ്ഥലം. ഒരു കൗതുകത്തിന് പഴയ കോളേജ് മാഗസീനുകള്‍ അന്വേഷിച്ചു. നിറം പിടിച്ച ഓര്‍മകളിലേക്ക് ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ അവര്‍ എടുത്തു തന്നു.
ഒരുപക്ഷേ ആദ്യമായി എന്റെ ചിത്രം അച്ചടിച്ചു വന്നത് ഇതിലായിരിക്കും, എന്റെ കോളേജ് മാഗസീനില്‍. ഒപ്പമുള്ളവര്‍ ആവേശത്തോടെ ആ കാലഘട്ടത്തെ കുറിച്ച്‌ ചോദിച്ചറിഞ്ഞു. കാലം മാറും, കലാലയത്തിന്റെ ആവേശം, അത് മാറില്ല, ആ പുസ്തകത്തിലെ ചിത്രത്തില്‍ നിന്നും ഇപ്പോള്‍ മൊബൈലില്‍ പതിഞ്ഞ ആ ചിത്രത്തിലേക്കുള്ള ദൂരം..” മമ്മൂട്ടി വീഡിയോയ്ക്കൊപ്പം പറഞ്ഞത് ഇങ്ങനെയാണ്.

Related Articles

Back to top button