Uncategorized

യു ഡി എഫ് അധികാരത്തില്‍  വരുമ്പോള്‍ ബെഹ്‌റയുടെ  അഴിമതികളെക്കുറിച്ചന്വേഷിക്കാന്‍ കമ്മീഷനെ  നിയോഗിക്കും:  രമേശ് ചെന്നിത്തല.

“Manju”

ജ്യോതിനാഥ് കെ പി

തിരുവനന്തപുരം:   യു ഡി എഫ് അധികാരത്തില്‍ വരുമ്പോള്‍  ഡി ജി പി   ലോക് നാഥ് ബെഹ്‌റയുടെ നേതൃത്വത്തില്‍ പൊലീസില്‍ നടന്ന അഴിമതികളെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു കമ്മീഷനെ നിയോഗിക്കുമെന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.    വിവിധ പര്‍ച്ചേസുകളിലൂടെ കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയ  ഡി  ജി പി ലോക്‌നാഥ് ബെഹ്‌റെയെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്.  അത് കൊണ്ട് തന്നെ  സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഏത് വിടുപണിയും ചെയ്യുന്ന ആളായി  ഡി ജി പിമാറിക്കഴിഞ്ഞുവെന്നും   രമേശ് ചെന്നിത്തല പറഞ്ഞു.
സെക്രട്ടറിയേറ്റിന് മുന്നില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ  അഴിമതിയും കൊള്ളയും തുറന്ന് കാണിക്കുന്ന പ്രതിപക്ഷ  എം എല്‍ എ മാര്‍ക്കും    നേതാക്കള്‍ക്കുമെതിരെ    കള്ളക്കേസുകള്‍ എടുക്കാന്‍  ഡി ജി പി മുന്‍കൈ എടുക്കുകയാണ്.  ഈ നടപടി അവസാനിപ്പിച്ചല്ലങ്കില്‍  ലോക് നാഥ് ബെഹ്‌റ അതിന് വലിയ  വില കൊടുക്കേണ്ടിവരുമെന്നും  രമേശ് ചെന്നിത്തല പറഞ്ഞു. പി ടി തോമസ്, വി ഡി സതീശന്‍, കെ എം ഷാജി തുടങ്ങിയ  എം എല്‍ എ മാര്‍ക്കെതിരെ കള്ളക്കേസുകള്‍ കെട്ടിച്ചമച്ച് അവരെ അപമാനിക്കാനുള്ള ശ്രമമാണ്  ഡി ജി പിയും സര്‍ക്കാരും നടത്തുന്നത്. സര്‍ക്കാരിന്റെ അഴിമതികളും കൊള്ളരുതായ്മകളും ചൂണ്ടിക്കാണിക്കുന്ന എം എല്‍ എമാര്‍ക്കെതിരെ കള്ളക്കേസുകള്‍ എടുത്ത് കൊണ്ട് പ്രതികാരം തീര്‍ക്കാനാണ് സര്‍ക്കാര്‍  ശ്രമിക്കുന്നതെങ്കില്‍ അതിശക്തമായി  അതിനെ നേരിടുമെന്നും രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു.
ലോക്‌നാഥ്  ബെഹ്‌റയുടെ നേതൃത്വത്തില്‍ നടന്ന അഴിമതികളൊക്കെ   സി  എ ജി റിപ്പോര്‍ട്ടില്‍  അക്കമിട്ട്  നിരത്തിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ അതെടുത്ത് കോള്‍ഡ് സ്‌റ്റോറേജില്‍  വച്ചിരിക്കുകയാണ്.  അതിന്റെ   പ്രത്യുപകരമായാണ്  കെ എം ഷാജിക്കും, പി ടി തോമസിനും , വി ഡി സതീശനുമെതിരെ കള്ളക്കേസുകള്‍  കെട്ടിച്ചമക്കുന്നത്. ഇത്   കൊണ്ടൊന്നും സര്‍ക്കാരിന്റെ അഴിമതിക്കെതിരായ പോരാട്ടം പ്രതിപക്ഷം അവസാനിപ്പിക്കില്ലന്നും രമേശ് ചെന്നിത്തല  പ്രഖ്യാപിച്ചു.

 

Related Articles

Check Also
Close
  • …..
Back to top button