Uncategorized

സിന്ധുമോള്‍ ആര്‍ സെല്‍ഫി ഭ്രമം മൂത്ത് മലവെള്ളപ്പാച്ചിലില്‍ കുടുങ്ങി

“Manju”

സിന്ധുമോള്‍ ആര്‍

ചിന്ത് വാര: ഉത്തരേന്ത്യ പ്രളയക്കെടുതിയിലൂടെ നീങ്ങുമ്പോള്‍ നദിയില്‍ സെല്‍ഫിയെടുക്കാനിറങ്ങിയ രണ്ടു പെണ്‍കുട്ടികള്‍ മലവെള്ളപ്പാച്ചിലില്‍ കുടുങ്ങി. മധ്യപ്രദേശിലെ ചിന്ത് വാരയിലെ പെഞ്ച് നദിയിലാണ് പെണ്‍കുട്ടികള്‍ കുടുങ്ങിയത്. ധൃതകര്‍മ്മ സേനയും പ്രദേശവാസികളും ചേര്‍ന്നാണ് പെണ്‍കുട്ടികളെ രക്ഷപെടുത്തിയത്. ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലും വൈറലായി.

നദിയുടെ മധ്യത്തിലുള്ള പാറക്കെട്ടില്‍ സെല്‍ഫി എടുത്തുനില്‍ക്കേ പൊടുന്നനെ വെള്ളം ഇരച്ചുകയറുകയായിരുന്നു. നദിയിലേയ്ക്ക് കയറുകെട്ടി വരിവരിയായി നിന്നാണ് സേനയും നാട്ടുകാരും ചേര്‍ന്ന് പെണ്‍കുട്ടികളെ രക്ഷപെടുത്തിയത്. ഒരു മണിക്കൂറോളം പെണ്‍കുട്ടികള്‍ ഭീതിയോടെ പാറക്കെട്ടില്‍ നില്‍ക്കേണ്ടിവന്നുവെന്നും സേനാംഗങ്ങള്‍ അറിയിച്ചു. പാറക്കെട്ടുകള്‍ നിറഞ്ഞ പ്രകൃതി രമണീയമായ പ്രദേശത്ത് ധാരാളം ആളുകള്‍ വരാറുള്ളതാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

Related Articles

Back to top button