Uncategorized

പ്രഥമ ഐ.സി.പി നമ്പൂതിരി സ്മാരക പുരസ്കാരം ശൈലജ ടീച്ചറിന്

“Manju”

പാലക്കാട് : ചളവറ ഗ്രാമപഞ്ചായത്തേര്‍പ്പെടുത്തിയ പ്രഥമ ഐ.സി.പി നമ്പൂതിരി സ്മാരക പുരസ്കാരത്തിന് മുന്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അര്‍ഹയായി. ഒരോ വര്‍ഷവും ഭരണ സമിതി തെരഞ്ഞെടുക്കുന്ന മേഖലയിലെ പ്രശസ്തര്‍ക്ക് ഐ.സി.പി സ്മാരക പുരസ്കാരം സമര്‍പ്പിക്കുമെന്നും പഞ്ചായത്ത് പ്രസിഡണ്ട് ഇ ചന്ദ്രബാബു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ 3 വര്‍ഷക്കാലം ആരോഗ്യ മേഖലക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പ്രഥമ ഐ.സി.പി സ്മാരക പുരസ്കാരം മുന്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക് നല്‍കുന്നത്. ശൈലജ ടീച്ചറുടെ പ്രവര്‍ത്തനം ലോകത്തിന് തന്നെ മാതൃകയായിരുന്നു. നിപ്പ, കോവിഡ്, തുടങ്ങിയ അസാധാരണ രോഗങ്ങളെ നിയന്ത്രിക്കുന്നതിലും ആരോഗ്യ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിലും ടീച്ചര്‍ മികവ് പുലര്‍ത്തി.

സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനായ ഐ.സി.പി. നമ്പൂതിരി ചളവറയുടെ സ്വകാര്യ അഹങ്കാരമാണ്. സ്വാതന്ത്ര്യ സമര സേനാനി, പൊതുപ്രവര്‍ത്തകന്‍, 2 പതിറ്റാണ്ടോളം പഞ്ചായത്ത് പ്രസിഡന്‍റ്, സാമൂഹിക പരിഷ്കര്‍ത്താവ് എന്ന നിലയില്‍ ചരിത്രത്തില്‍ ഇടം നേടിയ വ്യക്തിയാണ് ഐ.സി.പി. നമ്പൂതിരി.

കല ഡയറക്ടര്‍ ഡോ: ജോയ് ഇളമന്‍, ഡോ: കെ.പി. അരവിന്ദന്‍, എന്‍. ജഗ്ജീവന്‍, വി.ടി വാസുദേവന്‍, ഡോ: സി.പി ചിത്രഭാനു തുടങ്ങിയ പ്രശസ്തരാണ് പുരസ്കാര സമിതി അംഗങ്ങള്‍. 25000 രൂപ, പ്രശസ്തിപത്രം, ഫലകം എന്നിവയടങ്ങുന്ന പുരസ്കാരം ജനുവരി 3 ന് സ്പീക്കര്‍ എം.ബി രാജേഷ് ശൈലജ ടീച്ചര്‍ക്ക് സമര്‍പ്പിക്കുമെന്നും ഇചന്ദ്രബാബു പറഞ്ഞു. പുരസ്കാര നിര്‍ണ്ണയ സമിതി കണ്‍വീനര്‍ ഡോ: സി.പി. ചിത്രഭാനു , പഞ്ചായത്ത് സെക്രട്ടറി ടി.വി.വിജയന്‍ ഭരണ സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button