Uncategorized

സുഹൃത്തിന്റെ വീട്ടുവരാന്തയില്‍ മധ്യവയസ്കന്‍ മരിച്ചനിലയില്‍

“Manju”

തിരുവനന്തപുരത്ത് സുഹൃത്തിന്റെ വീട്ടുവരാന്തയിൽ മധ്യവയസ്കൻ മരിച്ചനിലയിൽ| A  middle-aged man was found dead on the verandah of his friend's house in  Thiruvananthapuram – News18 Malayalam

തിരുവനന്തപുരം: ചെമ്പഴന്തി ആനന്ദേശ്വരത്ത് സുഹൃത്തിന്റെ വീടിന്റെ വരാന്തയില്‍ മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി. ആനന്ദേശ്വരം ചെറുവട്ടിക്കോണത്ത് ജയനെ(64) ആണ് മരിച്ച നിലയില്‍ കണ്ടത്.

സുഹൃത്തായ സതീഷിന്റെ വീടിന്റെ വരാന്തയില്‍ തറയില്‍ തലയിടിച്ച്‌ വീണ് ചെവിയില്‍ നിന്നും രക്തം വാര്‍ന്ന നിലയിലാണ് മൃതദേഹം. പതിവായി ഇവര്‍ ഇവിടെ ഒത്തുകൂടി മദ്യപിക്കാറുണ്ടായിരുന്നു. ഇന്നലെയും ഇവര്‍ ഒത്തുകൂടിയിരുന്നു.

രാത്രി ഒന്‍പതിന് സതീഷും മറ്റൊരു സുഹൃത്തും ഉറങ്ങാനായി പോയി. രാവിലെ സതീഷ് ഉറക്കമുണര്‍ന്നു നോക്കിയപ്പോഴാണ് വരാന്തയില്‍ ജയനെ മരിച്ച നിലയില്‍ കണ്ടത്. അസ്വാഭാവിക മരണത്തിന് കഴക്കൂട്ടം പോലീസ് കേസെടുത്തു. ജയന്റെ മരണത്തില്‍ ദുരൂഹത ഉണ്ടോ എന്ന് ഉറപ്പായിട്ടില്ല.

Related Articles

Back to top button