Uncategorized

കുറഞ്ഞനിരക്കില്‍ ഇന്ത്യയിലെവിടെയും പറക്കാം

“Manju”

തിരുവനന്തപുരം: ഏറ്റവും കുറഞ്ഞ ചെലവില്‍ പറക്കാന്‍ വഴിയൊരുക്കുന്ന ഇന്ത്യയിലെ ഏറ്റവും പുത്തന്‍ വിമാനക്കമ്പനിയായ ആകാശ എയര്‍ വിമാനം ഇന്നലെ ആദ്യമായി തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. ബംഗളൂരുവിലേക്കും തിരിച്ചും ഓരോ സര്‍വീസ് പരീക്ഷണാടിസ്ഥാനത്തില്‍ നടത്തി. ശതകോടീശ്വരനും അസറ്റ് മാനേജ്‌മെന്റ് വിദഗ്ദ്ധനുമായ രാകേഷ് ജുന്‍ജുന്‍വാല പ്രൊമോട്ടറായ ആകാശ എയര്‍ തിരുവനന്തപുരംബംഗളൂരു പ്രതിദിന സര്‍വീസ് ഉടന്‍ ആരംഭിക്കും. ഇതോടെ കുറഞ്ഞ നിരക്കില്‍ ബംഗളൂരുവിലേക്ക് പറക്കാനാവും.

വസ്ത്രനിര്‍മ്മാതാക്കളായ യു.എസ് പോളോയുടെ ജീവനക്കാരെ കോവളത്തെ സമ്മേളനത്തിനെത്തിക്കാന്‍ ചാര്‍ട്ടേര്‍ഡ് വിമാനമായാണ് ഇന്നലെ രാവിലെ 11ന് ബംഗളൂരുവില്‍ നിന്ന് ആകാശ എയര്‍ തിരുവനന്തപുരത്തെത്തിയത്. തിരികെ കാലിയായി പോവുന്നതിന് പകരം ഓണ്‍ലൈനില്‍ ടിക്കറ്റ് വില്‍പ്പന നടത്തി യാത്രക്കാരുമായാണ് ബംഗളൂരുവിലേക്ക് പറന്നത്. 3000രൂപയോളമായിരുന്നു നിരക്ക്. യു.എസ് പോളോ ജീവനക്കാരെ തിരികെകൊണ്ടുപോവാന്‍ 18ന് എത്തുമ്പോള്‍ ബംഗളൂരുവില്‍ നിന്ന് യാത്രക്കാരുമായാവും ആകാശ എയര്‍ വരിക.

ആകാശ എയര്‍ വരുന്നതോടെ ആഭ്യന്തര യാത്രയ്ക്ക് ചെലവ് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊച്ചിയില്‍ നിന്ന് ബംഗളൂരുവിലേക്ക് 3,483രൂപയാണ് നിരക്ക്. ഈ നിരക്കില്‍ തിരുവനന്തപുരത്തേക്കും സര്‍വീസ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ 72 വിമാനങ്ങളാണ് ആകാശ എയറിന്റെ ലക്ഷ്യം.

Related Articles

Back to top button