KeralaLatest

സ​​​ര്‍​​​ക്കാ​​​ര്‍ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ശമ്പളം പിടിച്ചിരിക്കുമെന്ന് സര്‍ക്കാര്‍, പിടിച്ചാല്‍ സമരമെന്ന് പ്രതിപക്ഷം

“Manju”

ശ്രീജ.എസ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ര്‍​​​ക്കാ​​​ര്‍ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ശമ്പളം വീ​​​ണ്ടും പി​​​ടി​​​ക്കു​​​ന്ന​​​തി​​​നെതിരെ പ്രതിപക്ഷം. ധ​​​ന​​​മ​​​ന്ത്രി മു​​​ന്നോ​​​ട്ടു​​​വ​​​ച്ച മൂ​​​ന്നു നി​​​ര്‍​​​ദേ​​​ശ​​​ങ്ങ​​​ളും പ്ര​​​തി​​​പ​​​ക്ഷ സം​​​ഘ​​​ട​​​ന​​​ക​​​ള്‍ ത​​​ള്ളി. ഓണം അഡ്വാന്‍സ്, പിഎഫില്‍ നിന്നുള്ള വായ്പ എന്നിവയുടെ തിരിച്ചടവിനു ആറു മാസത്തെ സാവകാശം അനുവദിക്കാം. സാലറി കട്ട് അടുത്ത ആറു മാസം കൂടി തുടരും. ഇതു രണ്ടും അംഗീകരിക്കാനാവില്ലെങ്കില്‍ അടുത്ത മാര്‍ച്ച്‌ വരെ മാസം മൂന്നു ദിവസത്തെ ശമ്പളം വീതം മാറ്റിവയ്ക്കാന്‍ സമ്മതിക്കുക.

എന്നാല്‍ ഈ മൂന്നു നിര്‍ദ്ദേശങ്ങളും സ്വീകാര്യമല്ലെന്ന നിലപാടാണ് എന്‍ജിഒ അസോസിയേഷന്റേത്. ജോ​​​യി​​​ന്‍റ് കൗ​​​ണ്‍​സി​​​ല്‍ മു​​​ന്നോ​​​ട്ടു വ​​​ച്ച​​​ത് നേ​​​ര​​​ത്തേ പി​​​ടി​​​ച്ച ഒ​​​രു​​​മാ​​​സ​​​ത്തെ ശമ്പളം ഒ​​​ക്ടോ​​​ബ​​​റി​​​ല്‍ ത​​​ന്നെ ന​​​ല്‍​​​ക​​​ണ​​​മെ​​​ന്നും പി​​​എ​​​ഫ്, വാ​​​യ്പാ തി​​​രി​​​ച്ച​​​ട​​​വ്, അ​​​ഡ്വാ​​​ന്‍​​​സ് എ​​​ന്നി​​​വ അ​​​ഞ്ചു മാ​​​സ​​​ത്തേ​​​ക്ക് ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നു​​​മു​​​ള്ള നി​​​ബ​​​ന്ധ​​​ന​​​ക​​​ളാ​​​ണ്.

സിപിഐ സംഘടനയായ ജോയിന്റ് കൗണ്‍സിലാകട്ടെ കഴിഞ്ഞ മാസം വരെ പിടിച്ച ശമ്പളം തിരികെ നല്‍കിയാല്‍ തുടര്‍ന്ന് സഹകരിക്കാമെന്നറിയിച്ചാണു കത്തു നല്‍കിയത്. പിടിക്കാന്‍ ഉത്തരവിറങ്ങിയാല്‍ ഉടന്‍ കോടതിയെ സമീപിക്കാനും പണിമുടക്ക് ആരംഭിക്കാനുമാണ് യുഡിഎഫ്, ബിജെപി അനുകൂല സംഘടനകളുടെ തീരുമാനം. കോവിഡ് കാലത്ത് ഒരു തരത്തിലും ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ സംഘടനകളുടെ കൂട്ടായ്മ അറിയിച്ചു.

Related Articles

Back to top button