KeralaLatestThiruvananthapuram

പകർച്ചവ്യാധി പ്രതിരോധ ഭാഗമായി ധൂപസന്ധ്യ

“Manju”

പകർച്ചവ്യാധി പ്രതിരോധത്തിൻ്റെ ഭാഗമായി മലയിൻകീഴ് ഗ്രാമപഞ്ചായത്തിൽ ഇന്നലെ ധൂപ സന്ധ്യ നടന്നു.വൈകുന്നേരം 5 മണിയോടെ ആരംഭിച്ച ധൂപ സന്ധ്യ എല്ലാ വാർഡുകളും ചേർത്ത് 100 സ്ഥലങ്ങളിലായി നടത്തുകയുണ്ടായി.മെഡിക്കൽ ഓഫീസർ ഡോ.സ്മിത.എസ്.ശിവൻ ( NHM ആയുഷ് ആയുർവേദ PHC, മണപ്പുറം) എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.ഭരണ സമിതിയുടെ അംഗീകാരത്തോടെ പ്രത്യേക പ്രോജക്ടായിട്ടാണ് ആയുർവേദ ഔഷധമായ അപരാജിത ധൂപ ചൂർണ്ണം ധൂപ സന്ധ്യയ്ക്കായി വാങ്ങിയത്. എല്ലാ വാർഡുകളിലും അതാത് മെമ്പർമാരുടെയും ഹെൽത്ത് വാളൻ്റിയർമാരുടേയും നേതൃത്വത്തിൽ തുടർന്നും ധൂപനം നടത്തും എന്ന് അധികൃതർ അറിയിച്ചു.

Related Articles

Back to top button