IndiaLatestUncategorized

ഇന്ത്യയുടെ വാക്‌സിന്‍ യജ്ഞം ഡോക്യുമെന്ററിയാകുന്നു

“Manju”

ഇന്ത്യയുടെ കോവിഡ് വാക്സിനേഷന്‍ പദ്ധതി ഡോക്യുമെന്ററിയാക്കുന്നു. കോവിഡ് മാഹാമാരിയുടെ കാലത്ത് ഇന്ത്യ നടത്തിയ നീക്കങ്ങള്‍ ലോകശ്രദ്ധ നേടിയിരുന്നു. ലോകത്തിന്റെ മുഴുവന്‍ സ്വാസ്ഥ്യത്തിനായി ഇന്ത്യ പരിശ്രമിച്ചിരുന്നു. വാക്സിന്‍ നിര്‍മ്മണത്തില്‍ രാജ്യം മുന്നേറ്റം നടത്തുകയും ലോകരാജ്യങ്ങളിലേക്ക് വാക്‌സിന്‍ കയറ്റി അയക്കുകയും ചെയ്തിരുന്നു. രാജ്യത്തിന്റെ നേട്ടം. ജനങ്ങളിലേക്കെത്തിക്കാനാണ് വാക്സിനേഷന്‍ പദ്ധതിയുടെ നാള്‍വഴികള്‍ ചേര്‍ത്ത് ഡോക്യുമെന്ററി തയ്യാറാക്കിയത്. ‘ദി വയല്‍: ഇന്ത്യാസ് വാക്സിന്‍ സ്റ്റോറിഎന്ന ഡോക്യുമെന്ററി ഹിസ്റ്ററി ടിവി 18-ലൂടെയാണ് സംപ്രേഷണം ചെയ്യുന്നത്. വെള്ളിയാഴ്ച വൈകീട്ട് എട്ടിനാണ് സംപ്രേഷണം.

ലോകത്തെ ഏറ്റവും വലിയ വാക്സിനേഷനായിരുന്നു ഇന്ത്യയില്‍ നടന്നത്. ബോളിവുഡ് നടന്‍ മനോജ് ബാജ്പേയ് ഡോക്യുമെന്ററിയില്‍ അവതാരകനായി എത്തും. കോവിഡ് കാലത്ത് രാജ്യം വാക്സിന്‍ വികസിപ്പിക്കുന്നതും രാജ്യത്ത് വിതരണം ചെയ്യുന്നതും വിദേശരാജ്യങ്ങള്‍ക്ക് സഹായമായി കയറ്റി അയക്കുന്നതുമാണ് ഡോക്യുമെന്ററിയുടെ കഥ. 60 മിനിറ്റാണ് ഡോക്യുമെന്ററിയുടെ ദൈര്‍ഘ്യം.

പ്രധാനമന്ത്രി നരേന്ദ്രമോദി, സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ. അഡാര്‍ പൂനവാല, മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സ്, ശാസ്ത്രജ്ഞന്‍ ഡോ. സുമിത് അഗര്‍വാള്‍ തുടങ്ങിയവരും ഡോക്യുമെന്ററിയില്‍ വരുന്നു. നമ്മള്‍ ഇന്ന് ധൈര്യപൂര്‍വം വീടുകള്‍ക്ക് പുറത്തിറങ്ങുന്നതിന്റെ കാരണം ആരോഗ്യപ്രവര്‍ത്തകരാണെന്നും അവര്‍ക്കുള്ള ആദരവ് കൂടിയാണ് ഡോക്യുമെന്ററിയെന്ന് അവതാരകന്‍ മനോജ് ബാജ്പേയ
പറഞ്ഞു. ഈ ഡോക്യുമെന്ററിയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

 

Related Articles

Back to top button