KeralaLatestMalappuram

എടവണ്ണ പഞ്ചായത്ത് സമ്പൂർണ്ണ ലോക്ടൗൺ പിൻവലിച്ചു

“Manju”

എടവണ്ണ പഞ്ചായത്ത് സമ്പൂർണ്ണ ലോക്ടൗൺ പിൻവലിച്ചു; ജനങ്ങൾ ജാഗ്രത തുടരണമെന്ന് പി.കെ ബഷീർ എം.എൽ.എ

മലപ്പുറം: ജനപ്രതിനിധികൾ, മാധ്യമ പ്രവർത്തകർ, പൊതു പ്രവർത്തകർ എന്നിവർ ഉൾപ്പടെ 100 ഓളം പേർക്ക് കൂടി ആൻറിജൻ ടെസ്റ്റ് നടത്തും.
എടവണ്ണ ഗ്രാമപഞ്ചായത്തിൽ കോവിഡ് വ്യാപന ഭീതിയിൽ പ്രഖ്യാപിച്ച ലോക്ക്ഡൗൺ പിൻവലിച്ചു. ഇന്നലെ പി കെ ബഷീർ എം എൽ എയുടെ നേതൃത്വത്തിൽ പഞ്ചായത്ത് തലത്തിൽ ചേർന്ന ഉന്നത തല യോ​ഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെ‍ടുത്തത്. ജില്ലാ ഭരണകൂടം നൽകിയ നിർദേശങ്ങൾക്കനുസരിച്ച് ശനിയാഴ്ച മുതൽ വ്യാപര സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാമെന്ന് എം എൽ എ പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ച്ച മുതലാണ് പഞ്ചായത്തിൽ ലോക്ക്ഡൗൺ നിലവിൽ വന്നത്. അവശ്യ സാധനങ്ങൾ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടായിരുന്നു ലോക്ക്ഡൗൺ.
170 പേർക്ക് ആന്റിജെൻ പരിശോധന നടത്തിയതിൽ ഒരാളുടെ ഫലം മാത്രമാണ് പോസിറ്റീവായത്. ഈ സാഹചര്യത്തിലാണ് ലോക്ക്ഡൗൺ പിൻവലിക്കാൻ തീരുമാനിച്ചതെന്ന് പി കെ ബഷീർ എം എൽ എ പറഞ്ഞു.
പി.വി.എസ്

Related Articles

Back to top button