IndiaLatest

രണ്ട് ബള്‍ബുകള്‍ മാത്രമുള്ള വീട്ടില്‍ കറന്റ് ബില്ല് 1.03 ലക്ഷം

“Manju”

ബെംഗളൂരു: വീട്ടില്‍ ആകെയുള്ളത് രണ്ട് ബള്‍ബുകള്‍ എന്നിട്ടും വൈദ്യുതി ബില്‍ 1.03 ലക്ഷം രൂപ. കര്‍ണാടകയിലെ കൊപ്പല്‍ എന്ന സ്ഥലത്താണ് സംഭവം. തൊണ്ണൂറ് വയസ്സായ അമ്മയും മകനും താമസിക്കുന്ന ചെറിയ കുടിലില്‍ ആകെ രണ്ട് ബള്‍ബ് മാത്രമാണ് ഉള്ളത്. ബില്ല് കണ്ട് നാട്ടുകാര്‍ മൊത്തം അമ്പരന്നിരിക്കുകയാണ്. കൊപ്പല്‍ ജില്ലയിലെ ഭാഗ്യനഗറിലാണ് വൃദ്ധയായ ഗിരിജയും കൂലിപ്പണിക്കാരനായ മകനും കഴിയുന്നത്. മെയ് മാസത്തെ വൈദ്യുതബില്ലിലാണ് ഇവര്‍ക്ക് ഇത്തരത്തില്‍ വലിയൊരു തുക ലഭിച്ചത്.

മകന് കൂലിപ്പണിയാണ്, ഞങ്ങള്‍ രണ്ട് പേരും മാത്രമാണ് ഈ വീട്ടിലുള്ളത്. നേരത്തെ 70 മുതല്‍ 80 രൂപയായിരുന്നു വൈദ്യുതി ബില്ല് വന്നിരുന്നത്. തങ്ങളുടെ വീട്ടില്‍ എങ്ങനെ ഒരു ലക്ഷത്തിന്റെ ബില്ല് വന്നെന്ന് മനസ്സിലാകുന്നില്ലെന്നും ഗിരിജ പറഞ്ഞു. സംഭവം വാര്‍ത്തയായതോടെ ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനി ഇവരുടെ വീട്ടിലെത്തി പ്രശ്‌നം പരിഹരിച്ചു. സാങ്കേതിക പിഴവ് മൂലമാണ് ഭീമമായ തുക വന്നിരിക്കുന്നതെന്നും ഈ തുക ഇവര്‍ അടക്കേണ്ട ആവശ്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

Related Articles

Back to top button