Uncategorized

കെ.എസ്.ആര്‍.റ്റി.സി. യിൽ ഇനി ടിക്കറ്റ് വേണ്ട, കാർഡു മതി

“Manju”

തിരുവനന്തപുരം:കെഎസ്ആർടിസിയിൽ യാത്ര ചെയ്യാൻ ഇനി ടിക്കറ്റ് വേണ്ട, ട്രാവൽ കാർഡുകൾ വരുന്നു. പേരും മൊബൈല്‍ നമ്ബറും ഒപ്പം 100 രൂപയും നല്‍കിയാല്‍ ട്രാവല്‍ കാര്‍ഡുകള്‍ കയ്യില്‍ കിട്ടും.

എത്ര തവണ വേണമെങ്കിലും ഉപയോഗിക്കാന്‍ കഴിയുന്ന റീചാര്‍ജബിള്‍ പ്രീപെയ്ഡ് ട്രാവല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച്‌ ഇഷ്ടമുള്ളിടത്തേക്ക് യാത്ര ചെയ്യാം. 50 രൂപ മുതല്‍ റീചാര്‍ജ് ലഭ്യമാണ്. ഒരു സമയം പരമാവധി 2000 രൂപ വരെ റീചാര്‍ജ് ചെയ്യാം. കെ എസ് ആര്‍ ടി സിയുടെ ഫീഡര്‍ ബസ്,സിറ്റി സര്‍ക്കുലര്‍ സര്‍വീസ്, സിറ്റി ഷട്ടില്‍ സര്‍വീസുകള്‍ എന്നിവയിലാണ് നിലവില്‍ കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയുന്നത്. രണ്ടുമാസത്തിനകം എല്ലാ സര്‍വീസുകളിലും ട്രാവല്‍ കാര്‍ഡ് ഉപയോഗം വ്യാപകമാക്കാനാണ് ശ്രമം.

കെ എസ് ആര്‍ ടി സി കൊമേഷ്യല്‍ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് സിവില്‍ സ്റ്റേഷനില്‍ ക്യാമ്ബയിന്‍ സംഘടിപ്പിച്ചത്. ഇരുന്നൂറോളം കാര്‍ഡുകളാണ് ക്യാമ്ബയിന്റെ ഭാഗമായി വിതരണം ചെയ്തത്.

കെ എസ് ആര്‍ ടി സി ബസുകളിലെ കണ്ടക്ടര്‍മാര്‍ തന്നെയാണ് സ്മാര്‍ട്ട് കാര്‍ഡുകള്‍ റീചാര്‍ജ് ചെയ്ത് നല്‍കുന്നതും. ഒരു ട്രാവല്‍ കാര്‍ഡ് എടുത്തു കഴിഞ്ഞാല്‍ കുടുംബത്തില്‍ എല്ലാവര്‍ക്കും അത് ഉപയോഗിക്കാന്‍ കഴിയും എന്നതാണ് പ്രത്യേകത.

250 രൂപ മുതല്‍ 2000 രൂപ വരെ റീചാര്‍ജ് ചെയ്യുമ്ബോള്‍ 10 ശതമാനം അധിക തുകയുടെ മൂല്യം യാത്രക്കാര്‍ക്ക് സൗജന്യമായി ലഭിക്കും. ആര്‍ എഫ് ഐ ഡി സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ സുരക്ഷാ സംവിധാനങ്ങളോടു കൂടിയതാണ് ട്രാവല്‍ കാര്‍ഡുകള്‍.

Related Articles

Back to top button