Uncategorized

പ്രധാനമന്ത്രിയുമായി വടക്കുകിഴക്കന്‍ മുഖ്യമന്ത്രിമാര്‍ കൂടിക്കാഴ്‌ച്ച നടത്തി

“Manju”

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച്ച നടത്തി. ഇവരുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. ന്യൂഡല്‍ഹിയിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ വെച്ചാണ് കൂടിക്കാഴ്‌ച്ച നടന്നത്.

ത്രിപുര മുഖ്യമന്ത്രി മണിക് സാഹ, മഹാരാജ രാധാ കിഷോര്‍ മാണിക്യ നിര്‍മ്മിച്ച ഉജ്ജയന്ത കൊട്ടാരത്തിന്റെ ഛായാചിത്രം പ്രധാനമന്ത്രിക്ക് സമ്മാനിച്ചു.

മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയും ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. സംസ്ഥാനത്തെ വിവിധ വിഷയങ്ങളെ പറ്റി പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തു. പ്രധാനമന്ത്രിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശം സംസ്ഥാനത്തിന്റെ വികസനത്തിന് പരമപ്രധാനമാണെന്ന് കൂടിക്കാഴ്ചയ്‌ക്ക് ശേഷം സാങ്മ പറഞ്ഞു. എന്‍ഡിപിപി തലവനും നാഗാലാന്‍ഡ് മുഖ്യമന്ത്രിയുമായ നെഫിയു റിയോയും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച്ച നടത്തി.

Related Articles

Back to top button