InternationalLatest

ഇരുപത് വര്‍ഷത്തിനിടെ ഇന്ത്യ ഫൈനലില്‍

“Manju”

മനാമ: 21ാമത് ഏഷ്യന്‍ പുരുഷ അണ്ടര്‍ 20 വോളിബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഫൈനലില്‍. റിഫയിലെ ഈസ സ്പോര്‍ട്സ് സിറ്റി ഹാളില്‍ നടന്ന സെമിഫൈനല്‍ മത്സരത്തില്‍ തായ്ലന്‍ഡിനെ ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ദുഷ്യന്ത് സിങ്ങിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യന്‍ ടീം ഫൈനലിലെത്തിയത്. സ്കോര്‍: 25-21, 23-25, 25-18, 25-17.

20 വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യ ഏഷ്യന്‍ അണ്ടര്‍ 20 വോളിബാള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്. രണ്ടാം സെമിയില്‍ ദക്ഷിണ കൊറിയയെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പിച്ച നിലവിലെ ചാമ്പ്യന്‍ ഇറാനാണ് തിങ്കളാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യയുടെ എതിരാളി.ആദ്യ സെറ്റില്‍ സമീര്‍ ചൗധരിയുടെ മിന്നുംപ്രകടനത്തിന്റെ ബലത്തിലാണ് ഇന്ത്യന്‍ ടീം ജയം സ്വന്തമാക്കിയത്. രണ്ടാം സെറ്റില്‍ തായ്ലന്‍ഡ് ജയം നേടിയെങ്കിലും മൂന്നും നാലും സെറ്റുകളില്‍ ഇന്ത്യന്‍ പോരാട്ടത്തിനു മുന്നില്‍ അടിയറവ് പറഞ്ഞു. അഞ്ചാം സ്ഥാനത്തിനുവേണ്ടിയുള്ള മത്സരത്തില്‍ ബംഗ്ലാദേശ് ചൈനയെ തോല്‍പിച്ചു. ആവേശകരമായ മത്സരത്തില്‍ രണ്ടിനെതിരെ മൂന്നു സെറ്റുകള്‍ക്കാണ് ബംഗ്ലാദേശിന്റെ വിജയം. സ്കോര്‍: 32-30, 25-19, 23-25, 22-25,15-13.

 

Related Articles

Check Also
Close
Back to top button