KeralaLatest

” ജല ജീവൻ മിഷൻ ജനകീയ പങ്കാളിത്തം അനിവാര്യം ” : കെ.പി.കുഞ്ഞഹമ്മദ് കുട്ടി

“Manju”

 

മണിയൂർ: ഗ്രാമീണ ജനങ്ങൾക്ക് 2024 നകം സമ്പൂർണ കുടിവെള്ളമെന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ പ്രാവർത്തികമാക്കുവാൻ ജനകീയ മുന്നേറ്റങ്ങൾ അനിവാര്യമാണെന്നും , ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ദമാണെന്നും, കെ.പി.കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർഎം.എൽ.പറഞ്ഞു. കുടിവെള്ളമായി നാം നിലവിൽ ഉപയോഗിച്ചു കൊണ്ടിരിക്കുന്നതിൽ 80 % മലിനമാണെന്നും, ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുവാൻ സാമൂഹിക ഇടപെടലുകൾ അനിവാര്യമാണെന്നും മണിയൂർ ഗ്രാമപഞ്ചായത്തും കോട്ടൂർ സോഷ്യൽ വെൽഫയർ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച ജലജീവൻ മിഷൻ ശില്പശാല ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം സൂചിപ്പിച്ചു. തന്റെ മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും കുടിവെള്ള ലഭ്യതയ്ക്ക് വേണ്ടി ആവശ്യമായ സഹായങ്ങൾ നൽകുമെന്നും അദ്ദേഹം തദവസരത്തിൽ പറഞ്ഞു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ 7165 കുടുംബങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നതിന് വേണ്ടി 65.90 കോടി രൂപയ്ക്ക് ഭരണാനുമതി നൽകിയതായി പ്രസിഡന്റ് അറിയിച്ചു. കോട്ടൂർ സോഷ്യൽ വെൽഫയർ സൊസൈറ്റി പ്രോജക്റ്റ് ഡയറക്ടർ മോഹനൻ കോട്ടൂർ പദ്ധതി വിശദീകരണം നൽകി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ശ്രീലത, വികസനകാര്യ സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർമാൻ ശശിധരൻ കരിമ്പാണ്ടി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി. ഗീത, ആരോഗ്യ വിദ്യഭ്യാസ സ്റ്റാർസിംങ്ങ് കമ്മിറ്റി ചെയർമാൻ കെ.ശശിധരൻ ,കെ.വി. സത്യൻ , പ്രമോദ് കോണിച്ചേരി, എം.കെ. ഹമീദ് , സജിത്ത് പൊറ്റമ്മൽ , കേരള വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനിയർ ബീന ,KSWS ടീം ലീഡർ വി.എസ്. വിനീത് തുടങ്ങിയവർ പ്രസംഗിച്ചു.

വി.എം.സുരേഷ് കുമാർ

Related Articles

Back to top button