IndiaLatest

പന്തു കൊണ്ട് നീരുവച്ച മുഖവുമായി ഫീല്‍ഡ് ചെയ്ത വിരാട് കോലി

“Manju”

ചെന്നൈ ;പന്തു കൊണ്ട് നീരുവച്ച മുഖവുമായി ഫീല്‍ഡ് ചെയ്ത വിരാട് കോലി. ആറടി മേലെ ഉയരത്തില്‍നിന്നു ക്രീസിലേക്കു പന്തു വര്‍ഷിക്കുന്ന കൈല്‍ ജയ്മിസനും മാര്‍ക്കോ ജാന്‍സനും. ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ മുംബൈയ്ക്കെതിരെ 2 വിക്കറ്റ് ജയവുമായി ബാംഗ്ലൂര്‍ കളംപിടിച്ചപ്പോള്‍ ക്രീസില്‍ നിറഞ്ഞ ചിത്രങ്ങളാണിത്.

ക്രുണാല്‍ പാണ്ഡ്യയുടെ ക്യാച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണു കോലിക്കു പരുക്കേറ്റത്. കോലിയുടെ കയ്യില്‍നിന്നു വഴുതിയ പന്ത് മുഖത്തു കൊണ്ടു. ചതഞ്ഞു ചുവന്ന്, വീങ്ങിയ മുഖവുമായാണു കോലി പിന്നീടു ഫീല്‍ഡിങ് തുടര്‍ന്നതും ബാറ്റ് ചെയ്തതും.

Related Articles

Back to top button