Uncategorized

ബാങ്ക് പണിമുടക്ക് മാറ്റി

“Manju”

തിരുവനന്തപുരം: ഈ മാസം 30, 31 തീയതികളില്‍ ജീവനക്കാര്‍ നടത്താനിരുന്ന ബാങ്ക് പണിമുടക്ക് മാറ്റിവച്ചു. മുംബയില്‍ ഡെപ്യൂട്ടി ലേബര്‍ കമ്മിഷണറുടെ സാന്നിദ്ധ്യത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണിത്. ആവശ്യങ്ങളിൽ സമയബന്ധിതമായി തീരുമാനമുണ്ടാക്കാമെന്ന് ഇന്ത്യൻ ബാങ്കേഴ്സ് അസോസിയേഷൻ പ്രതിനിധികൾ ചർച്ചയിൽ ഉറപ്പ് നൽകി ആഴ്ചയിൽ അഞ്ച് ദിവസം മാത്രമായി പ്രവൃത്തി ദിനങ്ങൾ നിജപ്പെടുത്തുക, പെൻഷൻ സംവിധാനം പഴയ രീതിയിൽ തുടരുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു യുണൈറ്റഡ് ഫോറം ഒഫ് ബാങ്ക് യൂണിയൻസ് സമരം പ്രഖ്യാപിച്ചിരുന്നത്.

Related Articles

Back to top button